ചലച്ചിത്രം

'സ്‌റ്റേജ് ഷോ മാറ്റിവെച്ച് ഇനി സിനിമ ചെയ്യില്ല, പല സിനിമകളില്‍ നിന്നും അവസാന നിമിഷം ഒഴിവാക്കി'; തുറന്നു പറഞ്ഞ് ഷംന കാസിം

സമകാലിക മലയാളം ഡെസ്ക്

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാല്‍ പിന്നീട് കുറച്ചു കാലം ഷംനയെ മലയാള സിനിമയില്‍ കാണാനായില്ല. അപ്പോഴും സ്‌റ്റേജ് ഷോകളില്‍ താരം നിറഞ്ഞു നിന്നു. ഇപ്പോള്‍ വീണ്ടും സിനിമകളില്‍ ശക്തമായി തിരിച്ചു വരികയാണ് ഷംന. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് താരത്തിന്റെ മടക്കം. ഇപ്പോള്‍ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. എന്നാല്‍ മലയാള സിനിമയില്‍ അവസരം കുറയുന്നതോര്‍ത്ത് ഒരുകാലത്ത് വിഷമിച്ചിരുന്നു എന്നാണ് ഷംന പറയുന്നത്. മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്. 

സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം കുറയുന്നതെന്ന് നിരവധി പേര്‍ പറഞ്ഞു. എന്നാല്‍ ഇനി സ്‌റ്റേജ് ഷോകള്‍ ഒഴിവാക്കി താന്‍ സിനിമ ചെയ്യില്ല എന്നാണ് താരം പറയുന്നത്. ''നാല് വര്‍ഷം മുന്‍പൊക്കെ ഞാന്‍ അതോര്‍ത്ത് വിഷമിച്ചിരുന്നു. സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് സിനിമയില്‍ അവസരം കുറയുന്നതെന്ന് ചിലര്‍ പറഞ്ഞു. സ്‌റ്റേഷ് ഷോകള്‍ ചെയ്യുന്നതുകൊണ്ട് ഞാന്‍ സിനിമയില്‍ പാടില്ല എന്നുണ്ടോ? സ്‌റ്റേജ് ഷോകള്‍ മാറ്റിവെച്ചുള്ള സിനിമകള്‍ വേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്'' ഷംന പറഞ്ഞു.

എല്ലാം ഓകെ ആയിട്ടും, അവസാന നിമിഷം പല സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടിരുന്നെന്നും അത് തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. പലപ്പോഴും സങ്കടം ദേഷ്യമായി മാറാറുണ്ടെന്നും പിന്നീട് അവസരങ്ങള്‍ വന്നാലും നോക്കാം എന്നാണ് പറയുകയെന്നും താരം കൂട്ടിച്ചേര്‍ത്തു. മറ്റ് ഭാഷകളില്‍ ഇത്തരം പ്രശ്‌നങ്ങളില്ല എന്നാണ് ഷംന പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്