ചലച്ചിത്രം

ജയലളിതയും എംജിആറും സിനിമ പോസ്റ്ററില്‍; കത്തിച്ചു കളയുമെന്ന് എഐഎഡിഎംകെ

സമകാലിക മലയാളം ഡെസ്ക്

ര്‍ ജെ ബാലാജി നായകനാകുന്ന എല്‍കെജി എന്ന തമിഴ് ചിത്രത്തിന് എതിരെ പ്രതിഷേധവുമായി എഐഎഡിഎംകെ രംഗത്ത്. ചിത്രത്തിന്റെ പോസ്റ്ററില്‍ പാര്‍ട്ടിയുടെ കൊടിയുടെ നിറത്തിന്റെ പശ്ചാതലത്തില്‍ എംജിആറിനോടും ജയലളിതയോടും സാമ്യമുള്ള വേഷത്തില്‍ നായികാ-നായകന്‍മാരെ കാണിച്ചിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. 

പ്രിയ ആനന്ദ് നായികയായെത്തുന് ചിത്രം റിലീസ് ചെയ്താല്‍ കട്ടൗട്ടുകള്‍ കത്തിച്ച് കളയുമെന്നാണ് എഐഎഡിഎംകെ നേതാവ് പ്രവീണ്‍ കുമാര്‍ സി പ്രതികരിച്ചിരിക്കുന്നത്. 

സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പൊളിറ്റിക്കല്‍ സറ്റയറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ബാലാജി തന്നെയാണ്. കെ ആര്‍ പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

എഫ്എം ചാനലുകളിലെ പ്രാങ്ക് ഷോകളിലൂടെ ശ്രദ്ധേയനായ ബാലാജി, മണിരത്‌നത്തിന്റെ കാട്രു വെളിയിടൈ, നാനും റൗഡി താന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം