ചലച്ചിത്രം

പിരിയാന്‍ മടിച്ച് സാറ അലി ഖാനും കാര്‍ത്തിക് ആര്യനും; പരിചയപ്പെടുത്തിയത് ആരാണെന്ന് മറക്കരുതെന്ന് രണ്‍വീര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പുതിയ താരോദയങ്ങളാണ് സാറ അലി ഖാനും കാര്‍ത്തിക് ആര്യനും. ഇരുവരും ഒന്നിക്കുന്ന ലൗ ആജ് കല്‍ 2 അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായതോടെ വളരെ ഇമോഷണലായ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ആര്യനെ എത്രത്തോളം മിസ് ചെയ്യുമെന്ന് പറയാന്‍ പോലും പറ്റില്ല എന്നാണ് സാറയുടെ വാക്കുകള്‍. 

സിനിമയിലേക്ക് അരങ്ങേറിയതിന് പിന്നാലെ കാര്‍ത്തിക് ആര്യനോടുള്ള താല്‍പ്പര്യം സാറ തുറന്നു പറഞ്ഞിരുന്നു. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലൂടെയായിരുന്നു ഇത്. ആരെയാണ് ഡേറ്റ് ചെയ്യാന്‍ താല്‍പ്പര്യം എന്ന ചോദ്യത്തിന് കാര്‍ത്തിക് ആര്യന്‍ എന്നായിരുന്നു സാറയുടെ മറുപടി. ഇത് ഇന്റസ്ട്രിയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. തുടര്‍ന്ന് ഒരു അവാര്‍ഡ് ചടങ്ങിനിടെ നടന്‍ രണ്‍വീര്‍ സിങ്ങാണ് സാറയെയും കാര്‍ത്തിക്കിനെയും പരിചയപ്പെടുത്തുന്നത്. 

എന്തായാലും ഇരുവരുടേയും കുറിപ്പുകള്‍ വന്നതോടെ സാറ- കാര്‍ത്തിക് ജോഡി വീണ്ടും ചര്‍ച്ചയാവുകയാണ്. തന്നെ കംഫര്‍ടബിള്‍ ആക്കിയതിനും നിസ്വാര്‍ത്ഥമായി തന്റെ കൂടെ നിന്നതിനും നന്ദി പറഞ്ഞുകൊണ്ടാണ് സാറയുടെ കുറിപ്പ്. കാര്‍ത്തിക്കിനൊപ്പം സമയം ചെലവഴിക്കാന്‍ ഇനിയും ആഗ്രഹിക്കുന്നതായും സാറ കുറിച്ചു. 'നീ കരുതുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നെ മിസ് ചെയ്യും. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നതിനും അപ്പുറം' 

ഈ യാത്രയില്‍ രാജകുമാരി സാറ അലി ഖാനേക്കാള്‍ മികച്ച കൂട്ട് തനിക്ക് കിട്ടില്ലെന്നാണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. വീണ്ടും വീണ്ടും വീണ്ടും സാറയ്‌ക്കൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ആര്യന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ ഇരുവരുടേയും ബന്ധത്തെ പുകഴ്ത്തി രണ്‍വീറും എത്തി. സോ ക്യൂട്ട് എന്നായിരുന്നു രണ്‍വീറിന്റെ കമന്റ്. ഇരുവരേയും പരിചയപ്പെടുത്തിയത് ആരാണെന്ന് മറക്കരുതെന്നും രണ്‍വീര്‍ കുറിച്ചു. 

ഇംതിയാസാണ് ലൗ ആജ് കല്‍ 2 സംവിധാനം ചെയ്യുന്നത്. 2020 ഫെബ്രുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്