ചലച്ചിത്രം

ദൗര്‍ഭാഗ്യകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോള്‍ എന്റെ കുടുംബം കടന്ന് പോകുന്നത്: മനസ് തുറന്ന് ഹൃത്വിക്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ എക്കാലത്തേയും യൂത്ത് ഐക്കണ്‍ ആണ് ഋത്വിക് റോഷന്‍. ഫിറ്റ്‌നസിന്റെ പേരിലും ഗ്ലാമറിന്റെ പേരിലുമെല്ലാം താരം എന്നും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഈയിടയായി താരത്തിന്റെ കുടുംകാര്യങ്ങളാണ് ബി ടൗണില്‍ ചര്‍ച്ചാവിഷയം. ഹൃത്വിക് സഹോദരി സുനൈന ഋത്വികിന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. 

ഇതരമതസ്ഥനായ ഒരു മാധ്യമ പ്രവര്‍ത്തകനുമായി സുനൈന അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ ആ ബന്ധം എതിര്‍ത്ത് പിതാവ് രാകേഷ് റോഷന്‍ അവരെ അടിച്ചിരുന്നുവെന്നും സുനൈന തുറന്നു പറഞ്ഞിരുന്നു. പ്രണയം അംഗീകരിച്ചില്ലെന്നു മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയെന്നും ജീവിതം നരകതുല്യമാക്കിയെന്നും സുനൈന വെളിപ്പെടുത്തിയിരുന്നു. 

സംഭവത്തെക്കുറിച്ച് ഋത്വികിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് സുനൈനയുടെ സഹോദരനും നടനുമായ ഹൃത്വിക് റോഷന്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം പ്രതികരിച്ചത്.

'എനിക്കും എന്റെ കുടുംബത്തിനും ഇത് തികച്ചും സ്വകാര്യമായൊരു കാര്യമാണ്. ദീദിയുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് എനിക്ക് അവരെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനാവില്ല. വല്ലാത്തൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ എന്റെ കുടുംബം കടന്നു പോകുന്നത്. 

ഇവിടുത്തെ പല കുടുംബങ്ങളെയും പോലെ തന്നെ, നിസ്സഹായരുമാണ്. ദുഷ്‌കീര്‍ത്തി പ്രചരണങ്ങളും ചികിത്സാരംഗത്തെ കുറവുകളും ഒക്കെ കാരണമാണ്. മതം ഒരു പ്രശ്‌നമേയല്ല, കുടുംബചര്‍ച്ചകളില്‍ പോലും പ്രധാനമായി വരാത്ത ഒരു വിഷയമാണത്'- ഹൃത്വിക് വ്യക്തമാക്കി.

മതം മാറി പ്രണയിച്ചതിന് വീട്ടില്‍ നിന്നും കിട്ടിയ ശിക്ഷ കടുത്തതായിരുന്നു എന്ന് സുനൈന പറഞ്ഞിരുന്നു. ഇതിന് പുറമേ ഹൃതിക്- കങ്കണ വിഷയത്തില്‍ കങ്കണയെ പിന്തുണച്ചു ട്വീറ്റ് ചെയ്ത സുനൈന നരകത്തിനുള്ളിലെ ജീവിതം തുടരുന്നുവെന്നും ആകെ മടുത്തുവെന്നും കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി