ചലച്ചിത്രം

നിക്കര്‍ വിട്ടൊരു കളി ഇല്ലല്ലേ എന്ന് കമന്റ്; മറുപടിയുമായി സാനിയ ഇയ്യപ്പന്‍; കയ്യടി

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടിയിരുന്നു. ക്വീന്‍ എന്ന ചിത്രത്തില്‍ ചിന്നു എന്ന കഥാപാത്രമായാണ് സാനിയ ആദ്യം എത്തിയത്. തുടര്‍ന്ന് ജയസൂര്യയ്‌ക്കൊപ്പം പ്രേതം 2ലും വേഷമിട്ടു. പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിലെ കഥാപാത്രവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് സാനിയ. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തൊട്ടേ തന്റെ വിശേഷങ്ങള്‍ സാനിയ ആരാധകരോട് പങ്കുവെച്ചിരുന്നു. കൂടാതെ സൈബറിടത്തില്‍ നിന്ന് മോശം അനുഭവങ്ങളും താരത്തിനുണ്ടായി. ഇതിനെക്കുറിച്ച് തുറന്നു പറയുകയും സാനിയ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സദാചാര കമന്റിന് മറുപടി കൊടുത്ത് സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ് സാനിയ.

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് നിക്കര്‍ വിട്ടൊരു കളിയില്ല അല്ലേ എന്ന കമന്റ് എത്തിയത്. ഇല്ലെടാ കുട്ടാ എന്നായിരുന്നു ഇതിന് സാനിയ നല്‍കിയ മറുപടി. എന്തായാലും വലിയ പിന്തുണയാണ് സാനിയയ്ക്ക് ലഭിക്കുന്നത്. മിണ്ടാതിരുന്നിട്ട് കാര്യമില്ല ഇങ്ങനെ തന്നെ മറുപടി നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്