ചലച്ചിത്രം

ഗുരുവായൂരില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ടന്‍ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. ഇട്ടിമാണി മേയ്ന്‍ ഇന്‍ ചൈനയുടെ ഷൂട്ടിങ് തിരക്കിനിടയിലാണ് മോഹന്‍ലാല്‍ ദര്‍ശനത്തിന് എത്തിയത്.  ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കസവ് മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രം അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

ലൂസിഫര്‍ മികച്ച വിജയമായതിന് പിന്നാലെ ഭാര്യ സുചിത്രയ്‌ക്കൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കുകയായിരുന്നു മോഹന്‍ലാല്‍. അതിന് ശേഷമാണ് ഇട്ടിമാണിയുടെ സെറ്റില്‍ എത്തുന്നത്. ചിത്രത്തില്‍ തൃശൂര്‍കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിരുന്നു. താരമുട്ടുകൊണ്ട് തുലാഭാരം നടത്തിയാണ് അദ്ദേഹം മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ