ചലച്ചിത്രം

'സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു' ; മനസ്സുതുറന്ന് ജൂഡ് ആന്റണി

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ശ്രദ്ധേയനായ യുവ സംവിധായകന്‍ ജൂഡ് ആന്റണി പുതിയ മേഖലയിലേക്ക് കൂടി കാല്‍വെക്കുന്നു. സിനിമാ നിര്‍മാതാവായാണ് പുതിയ വേഷം. തന്റെ മുന്‍ സിനിമകളില്‍ സഹായിയായിരുന്ന നിധീഷ് സഹദേവാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗീസ് ആണ് നായകന്‍. സിനിമയുടെ പേരും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ജൂഡ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി

ജൂഡ് അന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

സിനിമ, ഞാന്‍ സ്വപ്നം കണ്ട എന്റെ സിനിമ...സ്വപ്നങ്ങളില്‍ കണ്ടിട്ടുണ്ട് എന്നെ ഒരു നടനായി.. സംവിധായകനായി..പക്ഷേ ഒരിക്കല്‍ പോലും ..സ്വപ്നത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു. ഞാന്‍ ഒരു സിനിമ നിര്‍മിക്കുന്നു. Yes I am producing a film.

എന്റെ പടത്തില്‍ എന്നെ സഹായിച്ച നിധീഷ് ആണ് എഴുത്തും സംവിധാനവും. (അവനെ ഒന്ന് നോക്കി വച്ചോ.. :))
കൂടെ അനുഗ്രഹ കഴിവുകള്‍ ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരും. അഭിമാനത്തോടെ അവരെ അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്ക് കിട്ടും. അരവിന്ദ് കുറുപ്പ് എന്ന എന്റെ സഹോദര തുല്യനായ മനുഷ്യനാണ് എന്റെ ബലം. എന്റെ കോ പ്രൊഡ്യൂസര്‍.  പ്രവീണ്‍ ചേട്ടന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍... എന്റെ വേറൊരു ചേട്ടന്‍.. അനില്‍ മാത്യു  എന്ന ചങ്ക് പറിച്ചു തരുന്ന കണ്ട്രോളര്‍. ഇവരെല്ലാം കൂടെയുണ്ട്. 

പക്ഷെ... ആന്റണി വര്‍ഗീസ് എന്ന നടന്‍, അതിലുപരി എന്റെ സ്വന്തം സഹോദരന്‍ , നാട്ടുകാരന്‍.. സിമ്പിള്‍ മനുഷ്യന്‍.. പുള്ളിയാണ് നായകന്‍.... എന്റെ ഗുരുക്കള്‍ ദീപുവേട്ടന്‍, വിനീത് ബ്രോ, അനൂപേട്ടന്‍, അപ്പു, ദിലീപേട്ടന്‍, പ്രിയ, ആല്‍വിന്‍ ചേട്ടന്‍, മേത്ത സര്‍, ആന്റോ ചേട്ടന്‍ ശാന്ത ചേച്ചി..my family, relatives n friends.. I need ur prayers and blessings. :)
ബാക്കി വിവരങ്ങള്‍ പുറകെ. :)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍