ചലച്ചിത്രം

കമല്‍ഹാസന്‍ ബ്രാഹ്മണന്‍ , അയാള്‍ രാഷ്ട്രീയത്തില്‍ ഒരിക്കലും വിജയിക്കില്ല; പേരും പെരുമയും കളയാമെന്ന് മാത്രമേയുള്ളൂവെന്ന് ചാരുഹാസന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സഹോദരനും തമിഴ് സൂപ്പര്‍താരവുമായ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ വിജയിക്കില്ലെന്ന് ചാരുഹാസന്‍. കമല്‍ ജന്‍മം കൊണ്ട് ബ്രഹ്മണന്‍ ആയത് കൊണ്ടാണ് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തില്ലെന്ന് പറയുന്നതെന്നും അദ്ദേഹം ന്യൂഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വ്യക്തിപരമായി പറഞ്ഞാല്‍ രജനീകാന്തും രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന അഭിപ്രായക്കാരനാണ് താന്‍. ഏറെ ശ്രദ്ധിക്കപ്പെട്ട സമയത്താണ് രജനി രാഷ്ട്രീയപ്രവേശം പ്രഖ്യാപിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടി കണ്ട ആളുകളാണ് അവര്‍ രണ്ടുപേരും. രജനിയായാലും കമല്‍ ഹാസനായാലും രാഷ്ട്രീയത്തില്‍ പച്ച പിടിക്കില്ലെന്നും ഇത്രയും കാലം ഉണ്ടാക്കി വച്ച പേരും പെരുമയും നഷ്ടപ്പെടുത്താമെന്നേയുള്ളൂവെന്നും ചാരുഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ -2 വിന്റെ പ്രൊജക്ടില്‍ നിന്ന് കമല്‍ഹാസന്‍ പിന്‍മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. രാഷ്ട്രീയത്തിന്റെയും മറ്റും തിരക്കുകളിലാണ് കമലെന്നും അടുത്ത വര്‍ഷത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം