ചലച്ചിത്രം

നടന്‍ ദിലീപ് ജഡ്ജിയമ്മാവന്‍ കോവിലില്‍; ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

പൊന്‍കുന്നം: ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സഹോദരന്‍ അനൂപിനൊപ്പം ദിലീപ് ഇവിടെ എത്തിയത്. 

ഇവിടെ കരിക്കഭിഷേകവും അട വഴിപാടും നടത്തിയാണ് ദിലീപ് മടങ്ങിയത്. ഈ സമയം ദിലീപിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പ്രദേശവാസികളെ ഉള്‍പ്പെടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്ന് അവകാശപ്പെട്ട സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. ഇതില്‍ നാട്ടുകാര്‍ പ്രകോപിതരാവുകയും ചെയ്തു. 

പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെ ഇവര്‍ നിര്‍ബന്ധിച്ച് ക്ഷേത്ര വളപ്പില്‍ നിന്നും പുറത്താക്കി. ഫോട്ടോ എടുത്ത കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്നും ആരോപണമുണ്ട്. 2017ല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് റിമാന്‍ഡിലിരിക്കെ സഹോദരന്‍ അനൂപ് ഇവിടെ എത്തിയിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത്, ആര്‍.ബാലകൃഷ്ണ പിള്ള എന്നിങ്ങനെ കേസുകളില്‍പ്പെട്ട പ്രമുഖരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഈ ക്ഷേത്രത്തില്‍ എത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം