ചലച്ചിത്രം

'ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നം സഫലമാകുന്നു'; വിവാഹത്തിയതി അറിയിച്ച് പേളിയും ശ്രീനിഷും 

സമകാലിക മലയാളം ഡെസ്ക്

ടിയും അവതാരികയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. ഈ വർഷം മെയിലാണ് ഇരുവരും വിവാഹിതരാകുന്നത്. മെയ് അഞ്ച് എട്ട് തിയതികളിലായാണ് വിവാഹം‌. വിവാഹവാർത്ത പേളി തന്നെയാണ് പങ്കുവച്ചത്. 

സമൂഹമാധ്യമങ്ങളിലൂടെയാണ് ഏറ്റവും പ്രിയപ്പെട്ട് സ്വപ്നം സഫലമാകുന്ന വാർത്ത താരം ആരാധകരുമായി പങ്കുവച്ചത്.  ശ്രീനിഷിനെ ടാ​ഗ് ചെയ്താണ് വിവാഹത്തിയതികൾ താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായി തുറന്നുപറഞ്ഞവരാണ്. ഷോ വിജയിക്കാൻ ഇരുവരും ചേർന്നുള്ള നാടകമാണ് പ്രണയം എന്ന് വിമർശനം ഉയർന്നിരുന്നെങ്കിലും വിമർശകരുടെ വായടപ്പിച്ച് തങ്ങളുടെ പ്രണയം അഭിനയമല്ലെന്ന് തുറന്നുകാട്ടുകയായിരുന്നു ഇരുവരും. 

വിവാഹനിശ്ചയവും ഒന്നിച്ചുള്ള നിമിഷങ്ങളും എപ്പോഴും ആരാധകരുമായി പങ്കുവച്ചിരുന്ന താരങ്ങൾ ഒന്നിച്ച് ഒരു വെബ് സീരീസും അടുത്തി‌ടെ ചെയ്തിരുന്നു. പേർളിഷ് എന്ന പേരിൽ പുറത്തുവന്ന വെബ്സീരീസ് ഏറെ ശ്രദ്ധനേടി. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിവാഹതിയതിയും ഇരുവരും ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?