ചലച്ചിത്രം

ലക്ഷ്മിയാവാന്‍ ഒരുങ്ങുന്ന ദീപികയ്ക്ക് സമ്മാനവുമായി ആസിഡ് ആക്രമണത്തെ അതിജീവിച്ച മനീഷ 

സമകാലിക മലയാളം ഡെസ്ക്

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ തരംഗമായിരുന്നു. അതിന് പിന്നാലെ താരത്തിന് ഒരു സ്‌പെഷ്യല്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ച മനീഷ മറോദിയ പ്രജാപതി. വൈറലായ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ചിത്രം പകര്‍ത്തി വരച്ച് ദീപിക പദുക്കോണിനും ചപ്പാക്ക് ടീമിനുമായി സമ്മാനിച്ചിരിക്കുകയാണ് മനീഷ. 

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മനീഷ ചിത്രം പങ്കുവെച്ചത്. 'കളര്‍ സ്‌കെച്ചിങ് എനിക്കത്ര വശമില്ല. എന്നാലും ടീം ചപ്പാക്ക് ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. എല്ലാവര്‍ക്കും ആശംസകള്‍. ചിത്രം വന്‍ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നു' പെയിന്റിങ് പങ്കുവെച്ച് മനീഷ കുറിച്ചു. മേഘ്‌ന ഗുല്‍സറാണ് ചപ്പാക്ക് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മാല്‍ട്രി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. 

പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു അത്. നിരവധി ശസ്ത്രക്രിയയിലൂടെ കടന്നുപോയ ലക്ഷ്മി ഇപ്പോള്‍ ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം