ചലച്ചിത്രം

'ചെറിയ റോളായിരിക്കും എന്നാല്‍ കഥ പറയുമ്പോള്‍ ഞാനായിരിക്കും മുഴുവന്‍'; ആ സിനിമകളില്‍ ഷീല എത്തിയത് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഷീല. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലാണ് ഷീല ഏറ്റവും ശക്തമായ കഥാപാത്രമായി എത്തിയത്. അതിന് ശേഷം പല ചെറിയ ചിത്രങ്ങളിലും അപ്രധാനമായ വേഷങ്ങളിലും ഷീല എത്തി. ചെറിയ ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുണ്ടായ കാരണം എന്താണെന്ന് തുറന്നു പറയുകയാണ് ഷീല. മധു എസ് കുമാര്‍ സംവിധാനം ചെയ്ത എ ഫോര്‍ ആപ്പിള്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് താരം മനസു തുറന്നത്. 

കഥ പറയാന്‍ വരുമ്പോള്‍ നിര്‍മാതാക്കളും സംവിധായകരുമെല്ലാം കഥയില്‍ മുഴുവന്‍ താനാണെന്ന നിലയിലാണ് വിവരിക്കുക. ഇതു കേട്ടായിരിക്കും ഓകെ പറയുക എന്നാണ് ഷീല പറയുന്നത്. 'മനസിനക്കരെ എന്ന ചിത്രത്തിനു ശേഷം ഒന്നു രണ്ട് ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിലെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം കഥ പറയാന്‍ വന്നു. ചെറിയ റോളായിരിക്കും. എന്നാല്‍ കഥയില്‍ മുഴുവന്‍ താനാണെന്ന നിലയിലാണ് വിവരിക്കുക.'

എന്നാല്‍ മധു എസ് കുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ കഥ കേള്‍ക്കെണ്ടെന്നു താന്‍ ആദ്യമേ പറഞ്ഞുവെന്നും ഷീല പറയുന്നു. സംവിധായകനായ മധുവിനു വേണ്ടിയാണ് താന്‍ ഈ ചിത്രത്തിലെത്തിയതെന്നും ഷീല പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ വീട്ടില്‍ വന്ന പോലെ ലഭിക്കുന്ന അതേ സന്തോഷവും സംതൃപ്തിയുമാണ് തനിക്ക് എ ഫോര്‍ ആപ്പിള്‍ സെറ്റില്‍ തോന്നിയതെന്നും ഷീല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍