ചലച്ചിത്രം

ദത്തെടുക്കലിനെക്കുറിച്ച് മകള്‍ എഴുതിയ വാക്കുകള്‍ എന്നെ കരയിച്ചു; വിഡിയോ പങ്കുവെച്ച് സുഷ്മിത

സമകാലിക മലയാളം ഡെസ്ക്

വിവാഹിതയല്ലെങ്കിലും രണ്ട് പെണ്‍മക്കളുടെ അമ്മയാണ് ബോളിവുഡ് സുന്ദരി സുഷ്മിത സെന്‍. രണ്ട് മക്കളേയും താരം ദത്തെടുക്കുകയായിരുന്നു. മൂത്ത മകള്‍ റെനീയെ 2000 ത്തില്‍ ദത്തെടുത്ത് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആലിഷയെ താരം തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്. മക്കള്‍ക്കൊപ്പമുള്ള സമയം ചെലവഴിക്കാനാണ് താരം സിനിമ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്തുത്. മക്കള്‍ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോള്‍ ആലിഷയുടെ ഒരു എസ്സെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. 

ദത്തെടുക്കല്‍ എന്ന വിഷയത്തിലാണ് ആലിഷ എസ്സെ എഴുതിയത്. ക്ലാസ് റൂമില്‍ നിന്ന് അമ്മയ്ക്കായി താന്‍ എഴുതിയ എസ്സെ വായിക്കുന്ന ആലിഷയെയാണ് വിഡിയോയില്‍ കാണുന്നത്. മകളുടെ എഴുത്ത് തന്നെ കരയിച്ചു എന്നാണ് താരം പറയുന്നത്. തന്റെ അനുഭവങ്ങളില്‍ നിന്ന് താന്‍ സ്വന്തമായി എഴുതിയതാണ് എന്ന് പറയുകയാണ് ആലിഷ. മകളുടെ എസ്സെയില്‍ ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍ അടിക്കുറുപ്പാക്കിയാണ് സുഷ്മിത വിഡിയോ പോസ്റ്റ് ചെയ്തത്. 'നിങ്ങള്‍ ജന്മം കൊടുക്കുക എന്നാല്‍ നിങ്ങള്‍ ഒരാളെ രക്ഷിക്കുകയാണ്' എന്നാണ് ആലിഷ പറയുന്നത്. ബോണ്‍ ഫ്രം ദ ഹാര്‍ട്ട് എന്ന ഹാഷ് ടാഗിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നേരത്തെ മൂത്ത മകളോട് ദത്തെടുത്തതിനെക്കുറിച്ച് തുറന്നു പറഞ്ഞതിനെക്കുറിച്ച് സുഷ്മിത വ്യക്തമാക്കിയിരുന്നു. എല്ലാവരും ആരുടെയെങ്കിലും വയറ്റില്‍ നിന്നാണ് ജനിക്കുന്നത്. നീ സ്‌പെഷ്യലാണ്. ഹൃദയത്തില്‍ നിന്നാണ് നീ  ഉണ്ടായത്.' എന്നായിരുന്നു സുഷ്മിത പറഞ്ഞത്. 24ാം വയസിലാണ് മൂത്ത മകളെ സുഷ്മിത ദത്തെടുക്കുന്നത്. അത് ഒരിക്കലും ചാരിറ്റി ആയിട്ടല്ല ചെയ്തതെന്നും അമ്മയാവണമെന്ന ആഗ്രഹത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്നാണ് താരം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

സംഗീത് ശിവന്‍ അനശ്വരമാക്കിയ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍