ചലച്ചിത്രം

'എന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിംങ് കൗച്ച് ഉണ്ടായിരുന്നു'; തുറന്നു പറഞ്ഞ് 'വൈശാലി' 

സമകാലിക മലയാളം ഡെസ്ക്

രതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപര്‍ണ ആനന്ദ് മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടാന്‍ താരത്തിനായി. അതിന് ശേഷം ഉത്തരം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലും താരം അഭിനയിച്ചു. മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സുപര്‍ണ. 

തന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നു എന്നാണ് സുപര്‍ണ പറയുന്നത്. അത് ദുഃഖകരമായ കാര്യമാണെന്നും ഒരു മലയാള ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. സിനിമ പുരുഷ കേന്ദ്രീകൃതമാണെന്നും അതിനാല്‍ ഈ രംഗത്തെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ കൂട്ടിത്തേര്‍ത്തു. 

മലയാള സിനിമയിലേക്ക് തിരിച്ചു വരാനുള്ള താല്‍പ്പര്യവും താരം തുറന്നു പറഞ്ഞു. ഇപ്പോഴത്തെ തന്റെ പ്രായത്തിന് അനുസരിച്ചുള്ള അവസരം ലഭിച്ചാല്‍ താന്‍ ഇനിയും മലയാളത്തിലേക്ക് തിരിച്ചുവരും എന്നാണ് താരം പറഞ്ഞത്. വൈശാലിയില്‍  ഋഷ്യശൃംഗനായി എത്തിയ സഞ്ജയ്യെ ആണ് സുപര്‍ണയും വിവാഹം ചെയ്തത്. 2007ല്‍ ഇവര്‍ വിവാഹമോചനം നേടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്