ചലച്ചിത്രം

ശരീരത്തിന്റെ അഴകളവുകളോടുള്ള താല്‍പര്യം ഭ്രാന്തായി; മറ്റുള്ളവര്‍ക്ക് സംഭവിക്കാതിരിക്കട്ടെ; തുറന്നുപറഞ്ഞ് നിയ

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ നേരിട്ട, അതിജീവിച്ച ചില അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ടെലിവിഷന്‍ താരം നിയ ശര്‍മ. ബോള്‍ഡ്, സെക്‌സി അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ടെങ്കിലും തന്റെ ജീവിതത്തിലുണ്ടായ സമ്മര്‍ദ്ദങ്ങളെക്കുറിച്ചും തന്റെ തന്നെ ചില ദുശീലങ്ങള്‍ വരുത്തിവച്ച വിനയെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും താരം മനസ്സു തുറക്കുകയാണ്.

ശരീരഭാരം കുറയ്ക്കുക എന്നത് ഒരു ഭ്രാന്തന്‍ ചിന്തയായി എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ഈറ്റിങ് ഡിസോര്‍ഡേഴ്‌സിലേക്കും മറ്റുമാണ് അത് നയിച്ചതെന്നും നിയ പറയുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ചതു പോലെയുള്ള അബദ്ധങ്ങള്‍ ഒരിക്കലും മറ്റുള്ളവരുടെ ജീവിതത്തില്‍ സംഭവിക്കരുതെന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും നിയ വ്യക്തമാക്കി.

ശരീരത്തിന്റെ അഴകളവുകളോടുള്ള താല്‍പര്യം ഭ്രാന്തായി മാറിയത് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് താന്‍ പട്ടിണി കിടക്കാന്‍ ആരംഭിച്ചതോടെയാണെന്നും, വണ്ണം വയ്ക്കുമെന്ന് ഭയന്ന് തുടര്‍ച്ചയായി ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും ഒഴിവാക്കി പ്രോട്ടീന്‍ ഷെയ്ക്കുകളില്‍ മാത്രം അഭയം പ്രാപിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. ആരോഗ്യപരമായ ഡയറ്റ് കൃത്യമായി പിന്തുടരുകയും പിന്നെ അതെല്ലാം ലംഘിച്ച് ഭക്ഷണത്തോട് ആസക്തി തോന്നി കണ്ണില്‍ക്കാണുന്നതെല്ലാം വാരിക്കഴിക്കുന്ന ഈറ്റിങ് ഡിസോര്‍ഡറും തനിക്കുണ്ടായിരുന്നുവെന്നും. ജങ്ക് ഫുഡ് എല്ലാം കഴിച്ചതിനു ശേഷം പിന്നീട് അതിയായ കുറ്റബോധം തോന്നുമായിരുന്നുവെന്നും നിയ പറയുന്നു.

സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായിരുന്ന അര്‍ജുന്‍ ബിജ്‌ലാനിയും രവി ഡുബേയും ഏറെ പരിശ്രമിച്ചാണ് തന്റെ ദുശ്ശീലങ്ങള്‍ മാറ്റിയെടുത്തതെന്നും നിയ പറയുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുമ്പോഴും മറ്റും അവരാണ് തന്നെ നേര്‍വഴിക്കു നടത്തുന്നതെന്നും നിയ വ്യക്തമാക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃശൂരിനെ മുക്കി പെരുമഴ, നഗരം സ്തംഭിച്ചു; മേഘവിസ്‌ഫോടനമെന്നു സംശയം - വിഡിയോ

സല്‍മാന്‍ ഖാനെ കാറില്‍ വച്ച് ആക്രമിക്കാന്‍ പദ്ധതിയിട്ടു; കെഎല്‍-47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ വാങ്ങി

വളര്‍ത്തുനായയുടെ ആക്രമണം; തൊട്ടിലില്‍ കിടന്നുറങ്ങിയ ആറുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

മിന്നു ഇല്ല, ആശയും സജനയും കളിക്കും; ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

നെയ്യാറ്റിന്‍കരയില്‍ കിടപ്പു രോഗിയായ മകളെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം, അമ്മ ജീവനൊടുക്കി