ചലച്ചിത്രം

പോപ്പ് ഗായിക വീടിനുള്ളില്‍ മരിച്ച നിലയില്‍; മരണം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത കൊറിയന്‍ പോപ്പ് ഗായികയും നടിയുമായ ഗൂ ഹാരയെവീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.  ദക്ഷിണ കൊറിയയിലെ സോളിലെ ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ഞായറാഴ്ച രാത്രിയോടെ ഗൂ ഹാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ 'ഗുഡ്‌നൈറ്റ്' എന്ന അടിക്കുറിപ്പോടെ കട്ടിലില്‍ മൂടി പുതച്ചു കിടക്കുന്ന തന്റെ ചിത്രം പങ്കുവച്ച ശേഷമാണ് ഗായിക ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമായിട്ടില്ല. ഇതിനു മുന്‍പും ഗൂ ഹാര ആത്മഹത്യാശ്രമങ്ങള്‍ നടത്തിയിരുന്നു. ആത്മഹത്യാശ്രമം നടത്തിയ ഗൂ ഹാര പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരാധകരോട് ആത്മഹത്യാശ്രമം നടത്തിയതിന് ക്ഷമ ചോദിച്ചിരുന്നു. ഇതിന് ശേഷം വന്‍ തിരിച്ച് വരവ് നടത്തിയ ഹാര കഴിഞ്ഞാഴ്ച ടിവി ഷോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മരണം. 

പ്രശസ്ത സംഗീത ഗ്രൂപ്പായി കെപോപ് കാരയിലെ മുന്‍ അംഗമായിരുന്നു ഗൂ ഹാര. 2008ലാണ് ഗൂ ഹാര കെപോപ്പില്‍ ചേര്‍ന്നത്. കാരയിലൂടെയാണ് ഗൂ ഹാര പ്രശസ്തിയുടെ പടവുകള്‍ കയറിയത്. ക്യൂപിഡ് സ്‌റ്റെപ്പ് എന്നിവയായിരുന്നു ഹിറ്റുകള്‍. 2015 മുതലാണ് ഹാര സോളോ നടത്തി തുടങ്ങിയത്. കഴിഞ്ഞ മാസം ചോയ് ദിന്‍ രി എന്ന സുല്ലി എന്ന കൊറിയന്‍ പോപ് ഗായികയെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്