ചലച്ചിത്രം

സ്വാമി അയ്യപ്പനായി എത്തിയ കൗശിക് വിവാഹിതനായി; വൈറലായി ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സ്വാമി അയ്യപ്പന്‍ സീരിയലില്‍ അയ്യപ്പനായിവന്ന് മലയാളികളുടെ മനസുകവര്‍ന്ന യുവനടന്‍ കൗശിക് ബാബു വിവാഹിതനായി. ഭവ്യയാണ് താരത്തിന്റെ വധു. താരത്തിന്റെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

നീ എന്റെ ഒരു ദിവസമാണ്, എന്റെ രാത്രിയാണ് എന്റെ എല്ലാം എല്ലാമാണ് എന്നാണ് തന്റെ പ്രിയതമയെ പറ്റി കൗശിക് കുറിച്ചിരിക്കുന്നത്. സിനിമാസീരിയല്‍ രംഗത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. 

ആന്ധ്രാപ്രദേശുകാരനായ കൗശിക് തെലുങ്ക് സിനിമയിലൂടെ ബാലതാരമായാണ് അരങ്ങേറുന്നത്. തുടര്‍ന്നാണ് മലയാളം സീരിയലിലെ സ്വാമി അയ്യപ്പനായി താരം എത്തുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സ്വാമി അയ്യപ്പന്‍ സീരിയലില്‍ അഭിനയിച്ചത്. താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തില്‍ നായകനായി എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം