ചലച്ചിത്രം

അണ്ടര്‍ വാട്ടര്‍ രംഗങ്ങളിൽ സാഹസികമായി വിനായകൻ;  പ്രണയമീനുകളുടെ കടൽ മേക്കിങ് വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

വിനായകൻ നായകനാകുന്ന കമല്‍ ചിത്രം പ്രണയമീനുകളുടെ കടലിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടു. ലക്ഷദ്വീപിലെ കവരത്തിയിൽ ചിത്രീകരിച്ച രം​ഗങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 

വെള്ളത്തിനടയിലുള്ള അതിമനോഹരമായ രം​ഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ സാഹസികത വെളിവാക്കുന്നതാണ് വിഡിയോ. 

പ്രശസ്ത തിരക്കഥാകൃത്ത് ജോണ് പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തൊട്ടപ്പന് ശേഷം വിനായകന്‍ നായകനാകുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടൽ. ദിലീഷ് പോത്തന്‍, ഗബ്രി ജോസ് ആതിര, ശ്രേയ, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!