ചലച്ചിത്രം

''നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല''; മാനസികാരോഗ്യ ദിനത്തില്‍ ദീപിക ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനം, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളും പെണ്‍കുട്ടികളുമുള്‍പ്പെടെയുള്ള പ്രേക്ഷകരുടെ രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് നടി ദീപിക പദുക്കോണ്‍. ഇക്കഴിഞ്ഞ ലോക മാനസികാരോഗ്യ ദിനത്തില്‍ ദീപിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.  

ലോക മാനസികാരോഗ്യ ദിനത്തില്‍ തന്റെ വെബ്‌സൈറ്റിലെ വസ്ത്ര വ്യാപാര പരസ്യമായിരുന്നു ദീപിക ട്വിറ്ററിലൂടെ പങ്കുവെച്ചത്. deepikapadukone.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക, അതില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ വാങ്ങൂ എന്നായിരുന്നു വീഡിയോയിലൂടെ ദീപിക പറഞ്ഞത്.  

ഈ ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ദീപിക സമൂഹമാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടിവന്നത്. മാനസികാരോഗ്യ ദിനത്തില്‍ സ്വന്തം വെബ്‌സൈറ്റിന്റെ 
പരസ്യം നടത്തിയ ദീപിക പൊതുസമൂഹത്തിനോട് മാപ്പ് പറയണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

തന്റെ വസ്ത്ര വില്‍പ്പനയ്ക്ക് World Mental Health Day എന്ന ഹാഷ്ടാഗ് ഉപയോഗിച്ചതാണ് പലരും താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്താന്‍ കാരണമായത്. ദീപികയെ പോലെ ഒരാളില്‍ നിന്നും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചില്ല എന്നും ആരാധകര്‍ വിമര്‍ശിച്ചു.

തനിക്ക് ഉണ്ടായിരുന്ന വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതിനെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ മുന്‍പ് തുറന്ന് പറഞ്ഞിട്ടുളള ആളാണ് ദീപിക പദുകോണ്‍. മാനസികരോഗവും മറ്റേത് രോഗത്തെയും പോലെയാണെന്നും ഇത്തരം രോഗികളെ അകറ്റി നിര്‍ത്തരുതെന്നും ദീപിക തന്നെ മാധ്യമങ്ങളുടെ മുന്‍പില്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും അത്തരമൊരു ദിനം വെറും പരസ്യത്തിന് വേണ്ടി ഉപയോഗിച്ചത് ആരാധകരെ നിരാശപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി