ചലച്ചിത്രം

വല്ലാതെ മിസ് ചെയ്താല്‍ അന്ന് എഴുതിയ കുറിപ്പ് എന്റെ കിടക്കയിലുണ്ടാകും; അമ്മയുടെ എഴുത്ത് പങ്കുവെച്ച് ആലിയ

സമകാലിക മലയാളം ഡെസ്ക്

പുതിയ സിനിമയുടെ തിരക്കിലാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. തിരക്കുകള്‍ക്ക് ഇടയിലും അമ്മയെ വെല്ലാതെ മിസ് ചെയ്യുകയാണ് ആലിയ. അമ്മയെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പഴയ ഒരു ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ആലിയ. അമ്മ സോണി റസ്ദാന്‍ പണ്ട് ആലിയയ്ക്ക് എഴുതിയ കുറിപ്പിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. അമ്മയ്ക്ക് ആലിയയോടുള്ള സ്‌നേഹം വ്യക്തമാക്കുന്നതാണ് കുറിപ്പ്. 

പ്രിയപ്പെട്ട ആലിയ, ഞാന്‍ എത്രത്തോളം നിന്നെ സ്‌നേഹിക്കുന്നു എന്ന് ഓര്‍മിപ്പിക്കാനാണ് ഈ കുറിപ്പ്. എപ്പോഴും എന്നും നിന്റെ കിടക്കയില്‍ ഇത് സൂക്ഷിക്കണം, മമ്മ' ഈ കുറിപ്പിന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 'ആ ദിവസങ്ങളില്‍ അമ്മയെ വല്ലാതെ മിസ് ചെയ്യുമ്പോള്‍ ഇത് എന്റെ കിടക്കയുടെ സൈഡിലുണ്ടാകും' എന്ന കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചത്. 

അമ്മ സോണി റസ്ദാനും നിരവധി സെലിബ്രിറ്റിയും പോസ്റ്റിന് കമന്റിട്ടിട്ടുണ്ട്. ആരാധകരുടെ മനസു കീഴടക്കുകയാണ് ആലിയയുടെ കുറിപ്പ്. മഹേഷ് ഭട്ടിന്റേയും സോണി റസ്ദാന്റെയും രണ്ടാമത്തെ മകളാണ് ആലിയ. അമ്മയോടൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍