ചലച്ചിത്രം

'പുതിയ തലമുറയ്ക്ക്‌ പക്വത ഇല്ല'; വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നെന്ന് ഇടവേള ബാബു 

സമകാലിക മലയാളം ഡെസ്ക്

യുവനടൻ ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോർജ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ താരസം​ഘടന അമ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചർച്ച നടത്തുമെന്ന്  സെക്രട്ടറി ഇടവേള ബാബു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു എന്നും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചർച്ച നടത്തുമെന്നും ഇടവേള ബാബു പറഞ്ഞു. 

രണ്ടുപേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമയിലെ പുതിയ തലമുറയ്ക്ക്‌ പൊതുവെ പക്വത കുറവാണെന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. ദുബായിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍