ചലച്ചിത്രം

പൂജ അവധിക്ക് ജെല്ലിക്കെട്ട് കാണാം; റിലീസ് 

സമകാലിക മലയാളം ഡെസ്ക്

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'ജല്ലിക്കട്ട്' ഈ വര്‍ഷം ഒക്ടോബറില്‍ പൂജ റിലീസായി തിയറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം ടൊറന്‍റെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ജല്ലിക്കട്ടിന്‍റെ വേൾഡ് പ്രീമിയർ നടന്നിരുന്നു. ചിത്രത്തിന്‍റെ ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്‍റര്‍നാഷണലിന് കൈമാറി.

കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാൻ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം ആളുകൾ ശ്രമിക്കുന്ന കഥയാണ് ജല്ലിക്കട്ട്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നുഷ്യരുടെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണത്തിലൂടെ കാണുന്നതാണ് ചിത്രമെന്നാണ് ലിജോ ജോസ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. 

ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രൻ, സാബുമോന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.എസ് ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഒ തോമസ് പണിക്കരാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്