ചലച്ചിത്രം

നിയമം വെറുതെവിട്ടാലും ഞങ്ങള്‍ വിടില്ല; വധശിക്ഷ വിധിച്ചുകഴിഞ്ഞു, സല്‍മാന്‍ ഖാന് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സല്‍മാന്‍ ഖാന് ബിഷ്‌ണോയ് സമുദായത്തിന്റെ പേരില്‍ വധഭീഷണി. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഭീഷണി. ഗാരി ഷൂട്ടര്‍ എന്നയാളാണ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വധഭീഷണി പോസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടാലും ബിഷ്‌ണോയ് നിയമത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ രക്ഷപ്പെടില്ല. ബിഷ്‌ണേയ് വിഭാഗം സല്‍മാന് വധശിക്ഷ വിധിച്ചു കഴിഞ്ഞു എന്നും പോസ്റ്റില്‍ പറയുന്നു. കൃഷ്ണമൃഗത്തെ ദൈവമായി കാണുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന വിഭാഗമാണ് ബിഷ്‌ണോയ്. സംഭവത്തെത്തുടര്‍ന്ന് സല്‍മാന്‍ ഖാന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ജോധ്പൂര്‍ പൊലിസ് അറിയിച്ചു.

1998 സെപ്റ്റംബര്‍ 26,28 തിയ്യതികളിലാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. കേസില്‍ 2007ല്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

സംരക്ഷിത വനമേഖലയില്‍ അനധികൃതമായി കടന്നു, വംശനാശ ഭീഷണി നേരിടുന്ന മാനിനെ കൊലപ്പെടുത്തി, ലൈസന്‍സ് ഇല്ലാത്ത ആയുധം വേട്ടയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ വിചാരണ നേരിടാന്‍ സല്‍മാന്‍ ഖാന്‍ വെള്ളിയാഴ്ച കോടതിയിലെത്തുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'