ചലച്ചിത്രം

അര്‍ധനഗ്നയായ നായികയെ ചേർത്തുപിടിച്ച് നായകൻ; 'റൊമാന്റിക് ' വിവാദമാകുന്നു

സമകാലിക മലയാളം ഡെസ്ക്

യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്കു ചിത്രം റൊമാന്റികിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അനില്‍ പദൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സംവിധായകന്‍ രാംഗോപാല്‍ വര്‍മ പങ്കുവച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

അര്‍ധനഗ്നയായ നായികയെ നായകൻ ആലിംഗനം ചെയ്യുന്ന ദൃശ്യമാണ് പോസ്റ്റർ. ചിത്രത്തിലെ ഒരു ഗാനരംഗം താന്‍ കാണാനിടയായെന്നും ഇതിലും മികച്ച ഒരു റൊമാന്റിക് പാട്ട് താന്‍ കണ്ടിട്ടില്ലെന്നുമാണ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് രാം ഗോപാല്‍ വര്‍മ്മ കുറിച്ചത്. പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ അനുകൂലിച്ചും വിമർശനമുന്നയിച്ചുമുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

ഗോവ, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമ പുരി ജഗനാഥും നടി ചാര്‍മി കൗറും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'