ചലച്ചിത്രം

കയറി ഇറങ്ങി പിന്നിട്ടത് 10 കിലോമീറ്റര്‍! ചാക്കോച്ചന്റെ കിടിലന്‍ വര്‍ക്കൗട്ട്  

സമകാലിക മലയാളം ഡെസ്ക്

ലോക്‌ഡൗൺ പ്രമാണിച്ച് വർക്കൗട്ട് വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബനും. വീട്ടിലെ സ്റ്റെയർ ആണ് താരത്തിന്റെ പുതിയ ജിം. സ്റ്റെപ്പുകൾ കയറിയിറങ്ങി കഠിനമായ വ്യായാമം തന്നെയാണ് പ്രിയതാരം പരീക്ഷിക്കുന്നതു. 

ഇൻസ്റ്റ​​ഗ്രാമിലൂടെ താരം തന്നെയാണ് പുതിയ വർക്കൗ‌ട്ട് രീതി ആരാധകരുമായി പങ്കുവച്ചതും. ക്വാറൻട്രെയിനിങ് എന്ന് പേരിട്ടിരിക്കുന്ന ഈ വ്യായാമരീതി പിന്തുടർന്ന് 10 കിലോമീറ്ററാണ് ചാക്കോച്ചൻ പൂർത്തീകരിച്ചത്. സ്റ്റെപ്പുകൾ ഉപയോഗിച്ച് നിങ്ങളെ തന്നെ ‘ലിഫ്റ്റ്’ ചെയ്യൂ എന്നും താരം കുറിച്ചിട്ടുണ്ട്. 

ചാക്കോച്ചന് പുറമേ പല സെലിബ്രിറ്റികളും വീട്ടിലെ വർക്കൗട്ട് പരീക്ഷണങ്ങൾ പങ്കുവച്ചിരുന്നു. വീട്ടിൽ സജ്ജീകരിച്ച ജിമ്മിലായിരുന്നു ടൊവിനോയുടെ വ്യായാമമെങ്കിൽ ഫ്ലാസ്ക് ഉപയോ​ഗിച്ചും വർക്കൗട്ട് മുടക്കാതിരിക്കാനുള്ള റിമി ടോമിയുടെ ഐഡിയ കൈയടി നേടി. എന്തായാലും ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ കഠിനാധ്വാനത്തിലാണ് ആരാധകരുട‌െ ഫുൾ മാർക്ക്. 

വ്യായാമം കഴിഞ്ഞ് ക്ഷിണിച്ചിരിക്കുന്ന ചാക്കോച്ചന് കുസൃതി നിറഞ്ഞ ചില രസകരമായ കമന്റുകളും ആരാധകർ നൽകിയിട്ടുണ്ട്. ഇനി അടുത്ത പണി പാത്രം കഴുകൽ, തുണി കഴുകി മടുത്തേ അയ്യേ വയ്യ എന്നെല്ലാം നീളുന്നു ഇവ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്