ചലച്ചിത്രം

വീടിനടുത്തുള്ള ചേരിക്കാർക്ക് ഭക്ഷണമുണ്ടാക്കി നൽകി രാകുൽ പ്രീത്; മാതൃകയാക്കി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന 200 കുടുംബങ്ങളുടെ വിശപ്പകറ്റി ബോളിവുഡ് നടി രാകുൽപ്രീത്. ​​ഗുഡ്​ഗാവിലെ തന്റെ വീടിന് സമീപമുള്ള ചേരിയിലെ കുടുംബങ്ങൾക്കാണ് താരം ഭക്ഷണം ഉണ്ടാക്കി നൽകുന്നത്. തന്റെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയാണ് താരവും കുടുംബവും ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ഭക്ഷണം എത്തിക്കുമെന്നും ഒരു ദേശിയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാകുൽ വ്യക്തമാക്കി. 

രാജ്യം ലോക്ക്ഡൗണിലായതോടെ ചേരിയിൽ കഴിയുന്നവർ ദുരിതത്തിലായതായി രാകുലിന്റെ അച്ഛനാണ് മനസിലാക്കിയത്. തുടർന്നാണ് കഷ്ടപ്പെടുന്നവർക്ക് ഭക്ഷണം എത്തിക്കാൻ താരവും കുടുംബവും തീരുമാനിച്ചത്. ദിവസം രണ്ട് നേരത്തെ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. ലോക്ക്ഡൗൺ നീട്ടുകയാണെങ്കിൽ ഭക്ഷണ വിതരണം തുടരുമെന്നും താരം കൂട്ടിച്ചേർത്തു. ഏപ്രിൽ അവസാനം വരെ ഭക്ഷണം കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും രാകുൽ പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും പിന്തുണയില്ലാതെ തനിക്ക് ഇത് യാഥാർത്ഥ്യമാക്കാൻ സാധിക്കുമായിരുന്നില്ല എന്നാണ് താരം പറയുന്നത്. 

ദുരിതം അനുഭവിക്കുന്നവർക്ക് രാകുൽ ഭക്ഷണം എത്തിച്ചു നൽകുന്നത് ആരാധകർക്കിടയിലും ചർച്ചയാവുകയാണ്. രാകുലിനെ മാതൃകയാക്കി നിരവധി ആരാധകരാണ് തെരുവിൽ കഴിയുന്നവർക്കും മറ്റും ഭക്ഷണമെത്തിക്കുന്നത്. ഇത്തരത്തിലുള്ളവരെ പ്രശംസിച്ച് രാകുൽ തന്നെ രം​ഗത്തെത്തുന്നുണ്ട്. ഇത് കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് താരം സംഭാവനയും നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം