ചലച്ചിത്രം

‘ഈ വിഷപ്പാമ്പ് വീണ്ടും വന്നോ’: വിമർശകനെ തുരത്തി ആര്യ 

സമകാലിക മലയാളം ഡെസ്ക്

ൻസ്റ്റ​ഗ്രാമിൽ നിറയുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത വിമർശനങ്ങൾ നേരിടേണ്ടിവന്ന താരം ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ചെങ്കിലും ഇപ്പോഴിതാ ശക്തമായ പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. അടുത്തിടെ താരം പങ്കുവച്ച ഒരു ചിത്രത്തിന് പരിഹാസ കമന്റുമായി എത്തിയ യുവാവിനാണ് ആര്യ തക്ക മറുപടി നൽകിയത്. 

'അൺഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ' എന്നായിരുന്നു ചിത്രത്തിൽ ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി ‘ഓ അൺഫോളോ ബട്ടൺ വർക്കാകുന്നില്ല!!! അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല എന്റെ ബ്ലോക്ക് ബട്ടൺ നന്നായി പ്രവർത്തിക്കുന്നുണ്ട്,’ എന്നായിരുന്നു ആര്യ കുറിച്ചത്.

ഇതിന് മുൻപും താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം ഉണ്ടായി. ഒടുവിൽ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ ഇതിലെങ്കിലും മോശം കമന്റുകൾ ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കേണ്ടിവന്നു താരത്തിന്. സൈബർ ആക്രമണത്തിന്റെ തെളിവുകൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ആര്യ വെളിപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്