ചലച്ചിത്രം

'കേരളത്തെ ബഹുമാനിക്കൂ, അവരെ മാതൃകയാക്കൂ'; മറ്റു സംസ്ഥാനങ്ങളോട് തമിഴ് നിർമാതാവ്

സമകാലിക മലയാളം ഡെസ്ക്

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് തമിഴ് നിർമാതാവ് എസ്ആർ പ്രഭു. ട്വിറ്ററിലൂടെയാണ് പ്രഭുവിന്റെ പ്രതികരണം. കൊറോണ മോചിതരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. മറ്റുള്ള സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണം എന്നാണ് അദ്ദേഹം കുറിക്കുന്നത്. 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായും ലോകത്തിലെ മറ്റു രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കൊറോണ മോചിതരുടെ നിരക്കിൽ ഒന്നാമതാണ് കേരളം. ഇതിന് കേരളത്തെ ആദരിക്കണം. അവരിൽ നിന്ന് മറ്റു സംസ്ഥാനങ്ങൾ നിർദേശങ്ങൾ സ്വീകരിക്കണം. അങ്ങനെ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.- എസ്.ആർ പ്രഭു കുറിച്ചു. സംസ്ഥാനങ്ങളു‌‌ടെ കൊറോണ സ്റ്റാറ്റസിന്റെ പട്ടികയ്ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്. കാർത്തി നായകനായെത്തിയ കൈതിയുടെ നിർമാതാവാണ് പ്രഭു 

കേരളത്തിലാണ് ആദ്യ ഘട്ടത്തിൽ കോറാണ സ്ഥിരീകരിച്ചത്. നിലവിൽ 387 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പകുതിയിൽ അധികം പേരും ആശുപത്രിവിട്ടു. നിലവിൽ പത്താം സ്ഥാനത്താണ് കേരളം. എന്നാൽ തമിഴ്നാടിന്റെ അവസ്ഥ നാൾക്കുനാൾ മോശമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 1242 പേർക്കാണ് രോ​ഗബാധ. 81 പേർ മാത്രമാണ് രോ​ഗമുക്തി നേടിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം