ചലച്ചിത്രം

ദുൽഖർ നിർമിക്കുന്ന ചിത്രം ഓൺലൈൻ റിലീസിന്; മണിയറയിലെ അശോകൻ തിരുവോണത്തിന് എത്തും

സമകാലിക മലയാളം ഡെസ്ക്

ജേക്കബ് ഗ്രിഗറിയെ നായകനാക്കി ദുൽഖർ സൽമാൻ നിർമിക്കുന്ന 'മണിയറയിലെ അശോകൻ' ഓൺലൈൻ റിലീസിന്. ഓണം റിലീസായി നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ എത്തുന്നത്. തിരുവോണനാളായ അ​ഗസ്റ്റ് 31 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

​ഗ്രി​ഗറിയുടെ നായികയായി തെന്നിന്ത്യൻ സുന്ദരി അനുപമ പരമേശ്വരൻ എത്തുന്ന ചിത്രം വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറാണ് നിർമിക്കുന്നത്. ഷംസു സായ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഹസംവിധായകയുടെ റോളിലും അനുപമ എത്തുന്നുണ്ട്.

സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാമാണ് ചിത്രത്തിൽ പറയുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. വിനീത് കൃഷ്ണനാണ് തിരക്കഥ, സജാദ് കാക്കു ഛായാഗ്രഹണവും ശ്രീഹരി കെ നായർ സം​ഗീതവും ഒരുക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'