ചലച്ചിത്രം

‘ജോർജ്കുട്ടി’യായി ലാലേട്ടൻ; താടി കളഞ്ഞ് പുത്തൻ ലുക്കിൽ താരം, ചിത്രങ്ങൾ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആരംഭിക്കാനിരിക്കെ പ്രിയതാരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലായി. ലോക്ഡൗൺ കാലത്തെ താടി വളർത്തിയ ലുക്കിൽ നിന്ന് ‘ജോർജ്കുട്ടി’ ലുക്കിലേക്ക് മാറിയിരിക്കുകയാണ് താരമിപ്പോൾ. ക്ലീൻ ഷേവ് ചെയ്ത ലാലേട്ടന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. 

താടി നീട്ടി വളർത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ മേക്കോവറും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വിട്ടത്. പ്രമുഖ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈജിയുടെ പരസ്യ ചിത്രീകരണത്തിന് എത്തിയപ്പോൾ പകർത്തിയതാണ് ചിത്രങ്ങൾ. 

ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിക്കുന്നത്. ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് അണിയറക്കാർ പറയുന്നത്. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ. രണ്ടാം ഭാ​ഗവും ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്