ചലച്ചിത്രം

പിൻകഴുത്തിൽ കൊമ്പനെ പച്ചകുത്തി റോഷ്ന ആൻ റോയ്; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പിൻ കഴുത്തിൽ പച്ച കുത്തി നടി റോഷ്ന ആൻ റോയ്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ടാറ്റൂ കുത്തുന്നതിന്റെ വിശേഷം പങ്കുവെച്ചത്. കൊമ്പനാനയാണ് ടാറ്റുവിൽ കാണുന്നത്. എന്റെ ജീവിതമാണ് എന്റെ കല, എന്റെ കലയാണ് എന്റെ ജീവിതം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

പച്ച കുത്തുമ്പോഴും ചിരിച്ചിരിക്കുന്ന റോഷ്നയാണ് ചിത്രത്തിൽ. ഇതോടെ ആരാധകർക്ക് അറിയേണ്ടത് ചിരിയെക്കുറിച്ചായിരുന്നു. ടാറ്റു ചെയ്യുമ്പോൾ ചിരിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഫോട്ടോയ്ക്ക് വേണ്ടി ചിരിച്ചതാണ് എന്നായിരുന്നു മറുപടി.  ദ് ഡീപ് ഇങ്ക് ടാറ്റൂസ് ആണ് റോഷനയ്ക്ക് മനോഹരമായ ടാറ്റു സമ്മാനിച്ചത്. ഡീപ്ഇങ്കിലെ അനന്ദുവിന്റേതാണ് ടാറ്റു ഡിസൈൻ. താരത്തിന്റെ കയ്യിലും ഒരു ടാറ്റൂ ഉണ്ട്.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലെ ടീച്ചറായെത്തി ശ്രദ്ധ നേടിയ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അടുത്തിടെ താരം മേക്കപ്പ് രം​ഗത്തിലേക്ക് കടന്നിരുന്നു. നടി ​ഗായത്രി സുരേഷിന്റേയും ശാലിൻ സോയയുടേയും വൈറലായ ഫോട്ടോഷൂട്ട് ചെയ്തത് റോഷ്നയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അരളിപ്പൂ ഒഴിവാക്കി മലബാർ ദേവസ്വവും

വെംബ്ലിയുടെ രാത്രിയിലേക്ക്...

വിജയ് ദേവരക്കൊണ്ടയ്ക്ക് 35ാം പിറന്നാൾ; 'ടാക്സിവാല' സംവിധായകനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് താരം

പൊടിയും ചൂടും; വേനൽക്കാലം ആസ്ത്മ ബാധിതർക്ക് അത്ര നല്ല കാലമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം