ചലച്ചിത്രം

'അവർ രണ്ടുപേരും എത്തുന്ന ദിവസത്തിലേക്ക് ഞങ്ങൾ ഓണം മാറ്റിവയ്ക്കുന്നു', ഗീത പുഷ്‌കരന്റെ കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

കനും തിരക്കഥാകൃത്തുമായ ശ്യാം പുഷ്കരന് പിറന്നാൾ ആശംസകൾ നേർന്ന് അമ്മ ​ഗീത പുഷ്കരൻ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. ഇതാദ്യമായാണ് പിറന്നാൾദിനമായ ഉത്രാടത്തിന് മകൻ സദ്യ കഴിക്കാൻ വീട്ടിൽ വരാതിരിക്കുന്നതെന്ന് ​​ഗീത പറയുന്നു. ശ്യാമും ഉണ്ണിമായയും വരുന്ന ദിവസത്തിലേക്ക് ഓണം മാറ്റിവെക്കുന്നുവെന്നും ഗീത പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

1984 ലെ ഉത്രാടപ്പകൽ .. എനിക്കും ഉത്രാടപ്പാച്ചിലിന്റെ എത്രയോ ഇരട്ടി എരിപൊരി നോവായിരുന്നു. തലേ രാത്രി തുടങ്ങിയ നോവ്. പതിനേഴു മണിക്കൂർ.. ആകെത്തളർന്ന്, ഇടക്ക് ബോധം പോയി ..
നൊന്ത് പിടഞ്ഞ് ഞാൻ. അവസാനം എന്റെ മകൻ വളരെ മെല്ലെ സമയമെടുത്ത് ഈ ലോകത്തേക്ക് വരണമോ വേണ്ടയോ എന്ന് സാവധാനം സൂക്ഷ്മമായി ചിന്തിച്ചു ചിന്തിച്ച് വിശകലനം ചെയ്ത് ,മടിച്ചു മടിച്ചു പുറത്തെത്തി. ആ ഉത്രാടദിനത്തിനു ശേഷം ഇതാദ്യമായാണ് അവൻ പിറന്നാൾ ഉണ്ണാൻ വരാത്ത ഒരു ഉത്രാടം .. കോവിഡ് വഴിതടഞ്ഞു നിൽക്കുന്നു. തങ്കമ്മയും അച്ഛമ്മയെ കാണാൻ പോയി.

ഏറ്റവും പ്രിയപ്പെട്ടവർ രണ്ടുപേരും എത്തുന്ന ദിവസത്തിലേക്ക് ഞങ്ങൾ ഓണം മാറ്റിവയ്ക്കുന്നു.
എങ്കിലും.. ഉണ്ണിമായയും അവനും മാത്രമായി ഒരുക്കുന്ന ഒരു കുഞ്ഞു പിറന്നാൾ സദ്യയും ആഘോഷവും ... അതങ്ങു നടക്കട്ടേ. ഞങ്ങൾ വീഡിയോ കോൾ വിളിച്ച് ആഘോഷത്തിൽ പങ്കുകൊള്ളും. ചില കാര്യങ്ങൾ ഇങ്ങനെയും മധുരതരമാക്കാം .. അവർ രണ്ടുപേരും കൂടി ഒരുക്കുന്ന പിറന്നാൾ ആഘോഷവും ഇതാദ്യം, മധുര മധുരവും സ്നേഹനിർഭരവുമാവട്ടേ ഈ പിറന്നാൾ, ഇങ്ങനെ ഒരുപാട് ഒരുപാട് പിറന്നാൾ ആഘോഷിക്കാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയും ആശംസകളും ,മക്കളേ.. പിറന്നാൾ ആശംസകൾ മകനേ..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്