ചലച്ചിത്രം

'കിം കിം കിം' പാട്ടിനൊപ്പം ചുവടുവച്ച് മഞ്ജു, ഇത് ലേഡി സൂപ്പർ സ്റ്റാറിന്റെ ഫൺ ചലഞ്ച്; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്തോഷ് ശിവൻ ഒരുക്കുന്ന മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ ‘കിം കിം കിം’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മണിക്കൂറുകൾ കൊണ്ട് വൈറലായ ഈ ​ഗാനം മഞ്ജു തന്നെയാണ് പിടിയിരിക്കുന്നതും. ഇപ്പോഴിതാ, പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ. 

ഒരു ചലഞ്ച് ആയാണ് മഞ്ജു ഈ വിഡിയോ പങ്കുവച്ചത്. ആരാധകരോടും പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയർ ചെയ്യാനാണ് നടി ആവശ്യപ്പെടുന്നത്. 

ബി കെ ഹരിനാരായണൻ എഴുതിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് രാം സുരേന്ദ്രൻ ആണ്. സംസ്‌കൃതവും മലയാളവും ചേർത്ത ഒരു രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണൻ പറയുന്നു. സിനിമയിൽ മഞ്ജുവിനൊപ്പം കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു