ചലച്ചിത്രം

ജയിംസ് ബോണ്ടിന്റെ ആദ്യത്തെ തോക്ക് ലേലം ചെയ്തു, കിട്ടിയത് 1.79 കോടി; റെക്കോർഡ്

സമകാലിക മലയാളം ഡെസ്ക്

‌ലൊസാഞ്ചലസ്:  ജയിംസ് ബോണ്ട് സീരീസിൽ ഉപയോ​ഗിച്ച് ആദ്യത്തെ തോക്ക് ലേലം ചെയ്തപ്പോൾ കിട്ടിയത് 1.79 കോടി രൂപ. അടുത്തിടെ അന്തരിച്ച ജയിംസ് ബോണ്ട് താരം ഷോൺ കോണറി ഉപയോഗിച്ച വാൾടർ പിസ്റ്റലാണു ലേലത്തിൽ വിറ്റത്. 1962 ൽ പുറത്തിറങ്ങിയ ആദ്യത്തെ ജയിംസ് ബോണ്ട് സിനിമയായ ‘ഡോ.നോ’യിലാണ് തോക്ക് ഉപയോ​ഗിച്ചത്. 

ലേലം നടത്തിയ ജൂലിയൻ ഓക്‌ഷൻസ് തോക്കിന് ഒരു കോടി രൂപയിൽ താഴെയാണു വില പ്രതീക്ഷിച്ചത്. ഹോളിവുഡ് ചരിത്രവസ്തുക്കളുടെ ലേലത്തുകയിലെ പുതിയ റെക്കോർഡ് ആണിത്. 

‘ടോപ് ഗൺ’ സിനിമയിൽ ടോം ക്രൂസ് ഉപയോഗിച്ച ഹെൽമറ്റിന് 1.10 കോടി രൂപ ലേലത്തിൽ ലഭിച്ചു.  ‘പൾപ് ഫിക്​ഷനി’ൽ ബ്രൂസ് വില്ലിസ് ഉപയോഗിച്ച വാളിന് 26 ലക്ഷം രൂപയും കിട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി