ചലച്ചിത്രം

നീ വെറും പെണ്ണാണ് എന്ന് കേട്ടാൽ കയ്യടിക്കുന്ന കാലമല്ല, മോഹൻലാലിന്റെ ആറാട്ടിൽ സ്ത്രീവിരുദ്ധതയുണ്ടാവില്ല; ഉദയകൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

ന്ന് സിനിമ നമുക്ക് വിനോദം മാത്രമല്ല. സിനിമകളിലെ നിലപാടുകളും രാഷ്ട്രീയ ശരികളുമെല്ലാം വലിയരീതിയിൽ ചർച്ചയാവാറുണ്ട്. വർഷങ്ങൾക്ക് മുൻപ് സൂപ്പർഹിറ്റായ സിനിമകൾ പോലും ഇത്തരം പരിശോധനകളും വിമർശനങ്ങളും നേരിടാറുണ്ട്. തുടർന്ന് സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായി സിനിമയിൽ എഴുതില്ലെന്നും പലരും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ തിരക്കഥാക‌ൃത്ത് ഉദയകൃഷ്ണ. തന്റെ പുതിയ ചിത്രം ആറാട്ടിൽ സ്ത്രീവിരുദ്ധ സംഭാഷണങ്ങളുണ്ടാവില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കി. 

‍പണ്ട് സ്ത്രീവിരുദ്ധ ഡയലോ​ഗുകൾക്ക് തീയെറ്ററുകൾക്ക് വലിയ കയ്യടി ലഭിച്ചിരുന്നെന്നും എന്നാൽ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ട് അത്തരം ഡയലോഗുകളുടെ സാധ്യതയില്ലെന്നുമാണ് ഉദയകൃഷ്ണ പറയുന്നത്. "നീ വെറും പെണ്ണാണ് എന്ന ഡയലോഗിനു ജനം കൈയടിക്കുന്നതു കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടുതന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു. അതുപോലെ ജാതിപ്പേര് പറഞ്ഞും തൊഴിലിന്‍റെ പേര് പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമകളില്‍ കാണാം. ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെപ്പറ്റി ബോധ്യമുള്ള ഒരു ജനതയോടാണ് ഇന്നത്തെ സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് മറന്നുകൊണ്ട് എഴുത്തുകാരന് മുന്നോട്ട് പോകാനാവില്ല" ഉദയകൃഷ്ണ പറഞ്ഞു. 

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ഒരു മസാല പടമായിരിക്കുമെന്നും എന്നാൽ ഇതിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇതൊരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍ അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നു കാണാവുന്ന എന്‍റര്‍ടെയ്‍നര്‍ എന്നു പറയാം." 

സൂപ്പർഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാലും ഉദയ്കൃഷ്ണയും ഒന്നിക്കുന്ന  ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു