ചലച്ചിത്രം

ഹോളിവുഡ് ഇതിഹാസ താരം കിര്‍ക് ഡഗ്ലസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് ഇതിഹാസ താരം കിര്‍ക് ഡഗ്ലസ് അന്തരിച്ചു. 103 വയസ്സായിരുന്നു. ആറു പതിറ്റാണ്ട് ഹോളിവുഡില്‍ നിറഞ്ഞു നിന്ന നടനാണ് ഓര്‍മ്മയാകുന്നത്. മൂന്നുതവണ ഓസ്‌കര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.  

1949ല്‍ പുറത്തിറങ്ങിയ ബോക്‌സിങ് പ്രമേയമായ ചാമ്പ്യനിലൂടെ അദ്ദേഹത്തിന് ആദ്യ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചു. 1960ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം സ്പാര്‍ട്ടക്കസിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

1940മുതല്‍ 2000വരെയുള്ള കാലയളവില്‍ തൊണ്ണൂറിലേറെ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ഓസ്‌കര്‍ പുരസ്‌കാര ജേതാവ് മൈക്കിള്‍ ഡഗ്ലസിന്റെ പിതാവ് കൂടിയാണ് കിര്‍ക് ഡഗ്ലസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം