ചലച്ചിത്രം

50 പെെസ ഇല്ലാത്തതു കൊണ്ട് അഭിനയിക്കാനുള്ള ആദ്യ ശ്രമം പരാജയം; സ്കൂള്‍ നാടകത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട മമ്മൂക്ക 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സിനിമാപ്രേമികളുടെ തന്നെ ഹൃദയം കീഴടക്കി സൂപ്പർ താര പദവിയിൽ നിൽക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ ഈ അതുല്യ പ്രതിഭയുടെ അധികമാർക്കും അറിയാത്ത ഒരു കുട്ടിക്കാല കഥയാണ് പുറത്തുവന്നിരിക്കുന്നത്. സ്കൂൾ കാലഘട്ടത്തിൽ അഭിനയിക്കാൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടതിനെക്കുറിച്ചാണ് കഥ. 50 പെെസ കൊടുക്കാന്‍ ഇല്ലാത്തതു കൊണ്ട് സ്കൂള്‍ നാടകത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു താരം. 

അശോക് കുമാറെന്നയാളായിരുന്നു നാടകം സംവിധാനം ചെയ്യാനെത്തിയത്. നാടകത്തിനുള്ള മേക്ക് അപ്പ് സാധനങ്ങള്‍ വാങ്ങുന്നതിനായി എല്ലാവരും 50 പെെസ കൊണ്ടു വരണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ പണം ചോദിക്കാന്‍ ആദ്യം മടിച്ചു. ഒടുവില്‍ രണ്ട് ദിവസം കഴിഞ്ഞ് ഉമ്മ പെെസ സംഘടിപ്പിച്ചു നൽകി.  പണവുമായി സ്കൂളിലെത്തിയപ്പോള്‍ നാടകത്തിനുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഇതോടെ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടു.

എംപി സതീശന്‍റെ കൊച്ചി ഛായാ പടങ്ങള്‍ എന്ന പുസ്തകത്തിലാണ് മമ്മൂട്ടിയുടെ സ്കൂള്‍ കാലത്തെ ആ അനുഭവം പങ്കുവയ്ക്കുന്നത്. സ്കൂള്‍ സമയത്ത് അഭിനയത്തിന് പുറമേ സാഹിത്യത്തിലും മമ്മൂട്ടി കഴിവ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഇതിൽ പറയുന്നു. ഒരുപാട് കഥകളെഴുതിയെങ്കിലും ഒന്നും പുറത്തുവന്നില്ല. ഒമ്പതാം ക്ലാസില്‍ സ്കൂളിലെ കെെയ്യെഴുത്ത് മാസികയില്‍ മമ്മൂട്ടി കഥകളെഴുതിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്