ചലച്ചിത്രം

'അര്‍ജുനെ നായകനാക്കിയത് സല്‍മാന്‍, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ അത്ര രസത്തിലല്ല'; തുറന്നുപറഞ്ഞ് ബോണി കപൂര്‍

സമകാലിക മലയാളം ഡെസ്ക്

ടന്‍ സല്‍മാന്‍ ഖാനുമായി ഇപ്പോള്‍ അകല്‍ച്ചയിലാണെന്ന് തുറന്നു പറഞ്ഞ് നിര്‍മാതാവ് ബോണി കപൂര്‍. തന്റെ മകന്‍ അര്‍ജുന്‍ കപൂറിനെ സിനിമയിലേക്ക് കൊണ്ടുവന്നത് സല്‍മാണെന്നും എന്നാല്‍ തങ്ങള്‍ അകന്നു എന്നുമാണ് ബോണി കപൂര്‍ പറയുന്നത്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. 

'അര്‍ജുന് നടനാകണമെന്ന് ആഗ്രഹം ഇല്ലായിരുന്നു. അവന് സംവിധായകന്‍ ആകണമെന്നായിരുന്നു ആഗ്രഹം. അവനെ സിനിമയില്‍ കൊണ്ടുവരണമെന്ന് ഞാനൊരിക്കലും ആലോചിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരിക്കല്‍ എനിക്ക് സല്‍മാന്റെ ഒരു കോള്‍ വന്നു. അര്‍ജുന്‍ സിനിമയില്‍ അഭിനയിച്ചാല്‍ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. സല്‍മാനാണ് അവന് ചിറകുകള്‍ നല്‍കിയത്. പിന്നീട് ഞങ്ങള്‍ തമ്മില്‍ പരസ്പരം അകന്നു. ഇപ്പോള്‍ അത്ര രസത്തിലല്ല.' ബോണി കപൂര്‍ പറഞ്ഞു.

അര്‍ജുന്‍ കപൂറും മലൈക അറോറയുമായുള്ള ബന്ധമാണ് സല്‍മാനും ബോണി കപൂറും തമ്മില്‍ അകലാന്‍ കാരണമായത് എന്നാണ് പറയുന്നത്. സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈക. അര്‍ജുനുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ അകലുന്നത്. അര്‍ജുനും മലൈകയും തമ്മിലുള്ള ബന്ധം സല്‍മാന് താല്‍പ്പര്യമില്ലായിരുന്നു. കൂടാതെ അര്‍ജുന്‍ കപൂര്‍ സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാനുമായി ഒരുകാലത്ത് പ്രണയത്തിലായിരുന്നു. ഈ ബന്ധം തകരുകയും അര്‍പിതയെ നടന്‍ ആയുഷ് ശര്‍മ വിവാഹം കഴിക്കുകയുമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം