ചലച്ചിത്രം

'കോക്കാച്ചിത്തരങ്ങളുമായി എന്റെ അടുത്ത് വരരുത്'; ഡോ. രജിത്തിന്റെ അശാസ്ത്രിയ വാദങ്ങൾക്കെതിരെ വീണ്ടും സാബുമോൻ (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ സാബുമോൻ അബ്ദുസമദ് ഫേസ്ബുക്ക് ലൈവിൽ. റിയാലിറ്റി ഷോ മത്സരാർത്ഥിയായ ഡോ. രജിത് കുമാറിനെതിരെ ലൈവിൽ വിമർശമുന്നയിച്ചതിന് നേരിടേണ്ടിവന്ന ഭീഷണികൾക്ക് മറുപടിയുമായാണ് നടൻ വീണ്ടും ലൈവിലെത്തിയത്. കോക്കാച്ചിത്തരങ്ങളുമായി തന്റെ അടുത്ത് വരരുതെന്നും ഇതിലും വലിയ കളി കണ്ടവനാണ് താനെന്നും സാബു പുതിയ ലൈവിൽ പറയുന്നു.

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലെ മത്സരാർത്ഥിയാണ് നിലവിൽ രജിത് കുമാർ. ഇതേ ഷോയുടെ ആദ്യ സീസൺ വിജയിച്ചത് സാബുമോൻ ആണ്. 

രജിത് കുമാർ പറയുന്ന അശാസ്ത്രിയ കാര്യങ്ങൾക്ക് നേരെയായിരുന്നു സാബുമോന്റെ ആദ്യ വിമർശന വിഡിയോ. ഷോയിൽ ഇതിനോടകം വലിയ പിന്തുണ നേടിയ രജിത് കുമാറിനെതിരെയുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ഇതോടെ രജിത്തിനെ പിന്തുണയ്ക്കുന്നവർ രം​ഗത്തെത്തുകയായിരുന്നു. താനുമായി അടുപ്പമുള്ളവർക്കും തന്റെ ഭാര്യയ്ക്ക് പോലും അനാവശ്യ സന്ദേശങ്ങളും ഭീഷണികളും അയക്കുകയാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് നേരിട്ട് പറയണമെന്നും സാബുമോൻ ലൈവിൽ പറയുന്നു. 

ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും സിനിമയില്‍നിന്ന് പുറത്താക്കപ്പെടുമെന്നുമൊക്കെ പലരും തന്നോട് പറഞ്ഞിരുന്നെന്നും എന്നാൽ ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള ആളായതുകൊണ്ട് തനിക്ക് ഭയമില്ലെന്നും സാബു പറയുന്നു. താൻ ഷോയിലെ കണ്ടെസ്റ്റന്റിനെതിരെയല്ല വിമർശനമുന്നയിച്ചതെന്നും അയാൾ പറയുന്ന അശാസ്ത്രിയതയ്ക്കെതിരെ ആണ് തന്റെ വാക്കുകളെന്നു സാബു വ്യക്തമാക്കി. 

ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണയ്ക്കാമെങ്കിലും ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ എന്നും സാബു പറയുന്നു.  "എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുകിളി കൂട്ടങ്ങൾ?. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ"’ സാബു കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി