ചലച്ചിത്രം

'തീയ്യാമേ' പാടി, പൊലീസുകാര്‍ക്കൊപ്പം മമ്മൂട്ടിയുടെ സൂപ്പര്‍ ഡാന്‍സ്; ഷൈലോക്ക് ന്യൂ ഇയര്‍ ടീസര്‍

സമകാലിക മലയാളം ഡെസ്ക്

പുതുവര്‍ഷത്തില്‍ മമ്മൂട്ടി ആരാധകര്‍ക്ക് സര്‍പ്രൈസുമായി ഷൈലോക്ക് ടീം. മമ്മൂട്ടിയുടെ ഡാന്‍സ് ടീസര്‍ പുറത്തുവിട്ടാണ് ഷൈലോക്കിന്റെ ന്യൂഇയര്‍ ആഘോഷം. അങ്കമാലി ഡയറീസിലെ സൂപ്പര്‍ഹിറ്റ് ഗാനം 'തമരടിക്കണ കാലമായടീ തീയാമേ' എന്ന ഗാനത്തിനൊപ്പം പൊലീസുകാര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതാണ് ടീസറിലുള്ളത്. പൊലീസ് തൊപ്പിയും ലാത്തിയും പിടിച്ചുള്ള മമ്മൂട്ടിയുടെ ഡാന്‍സ് ആരാധകരുടെ മനസു കീഴടക്കുകയാണ്. 

ചിത്രത്തില്‍ പലിശക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ ആദ്യ ടീസറും ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള രണ്ടാമത്തെ ടീസര്‍ എത്തിയത്. രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. 

അനീഷ് ഹമീദും ബിപിന്‍ മോഹനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രണദീവാണ്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'