ചലച്ചിത്രം

ശരീരം മുഴുവന്‍ രക്തക്കറ, കീറിയ വസ്ത്രം; ലൈംഗീക അതിക്രമം നേരിട്ട അവസ്ഥയില്‍ നടി, വിഡിയോ വൈറല്‍  

സമകാലിക മലയാളം ഡെസ്ക്

രാളുടെ അനുവാദം കൂടാതെ അയാളുടെ ശരീരത്തില്‍ ഒരു അധികാരവും പ്രയോഗിക്കരുതെന്ന ശക്തമായ സന്ദേശമാണ് നടി ബിഡിത ബാഗയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോ. ബലാത്സംഗം തടയാനായില്ലെങ്കില്‍ ആസ്വദിക്കൂ എന്ന വാദത്തോടുള്ള അമര്‍ഷമാണ് നടിയുടെ വാക്കുകളില്‍. നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

'എന്റെ പുതിയ ലുക്ക് ഒന്ന് കാണു' എന്ന പ്ലക്കാര്‍ഡ് കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള ചിത്രമാണ് വിഡിയോയില്‍ ആദ്യം. പിന്നാലെ കീറിയ വസ്ത്രവും ശരീരമാസകലം രക്തകറയും നഖക്ഷതങ്ങളുമുള്ള ബിഡിതയുടെ ചിത്രമാണ് കാണാനാകുക.

അനുവാദം ചോദിക്കുന്നത് സ്‌റ്റൈല്‍ അല്ലെന്ന് പറയുന്ന പുരുഷന്മാര്‍ക്കാണ് തന്റെ കോസ്റ്റിയൂമിന്റെയും മേക്കപ്പിന്റെയും ക്രെഡിറ്റ് നടി നല്‍കിയിരിക്കുന്നത്. അടുത്ത ദശാബ്ദത്തില്‍ ഇത്തരമൊരു ചിത്രം കാണാനല്ല നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സ്ത്രീകളുടെ ശരീരത്തെയും അവരുടെ തീരുമാനങ്ങളെയും ബഹുമാനിക്കാന്‍ പുരുഷന്മാരെ പഠിപ്പിക്കാം എന്ന സന്ദേശമാണ് അവസാനമുള്ളത്. 

"ബലാത്സംഗം തെറ്റാണ്- അതാണ് നമ്മള്‍ നമ്മളെതന്നെയും സമൂഹത്തെയും പഠിപ്പിക്കേണ്ടത്. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അനുവാദം നല്‍കാനും നല്‍കാതിരിക്കാനുമുള്ള അവകാശവും എല്ലാ സ്ത്രീകളുടെയും ജന്മാവകാശമാണ്. ഭക്ഷണവും താമസവും പോലെതന്നെ വളരെ അടിസ്ഥാനപരമായ ഒന്നാണ് അതും. മറ്റുള്ളവരുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ ഞങ്ങള്‍ യന്ത്രങ്ങളല്ല, ഞങ്ങളും മനുഷ്യരാണ്" , വിഡിയോയെക്കുറിച്ചുള്ള ബിഡിതയുടെ വാക്കുകള്‍. 

ശരിയായി വസ്ത്രം ധരിച്ചുകൊണ്ട് അനുവാദം ചോദിക്കുന്നതിനെ ഫാഷനാക്കി നമുക്ക് മാറ്റാം എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടുള്ള ചിത്രത്തിലാണ് വിഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്