ചലച്ചിത്രം

കാണുന്നപോലെ അത്ര സിംപിളല്ല സുഹാനയുടെ ഈ കുട്ടി ഫ്രോക്ക്; വില ലക്ഷങ്ങൾ! 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരപുത്രിമാരിലെ മിന്നും താരമാണ് കിം​ഗ് ഖാൻ ഷാരുഖിന്റെ മകൾ സുഹാന ഖാൻ. സുഹാനയും സുഹൃത്തുക്കളും ചേർന്നുള്ള വിശേഷങ്ങളും താരപുത്രിയുടെ സിനിമാ പ്രവേശനവുമെല്ലാം വാർത്താശ്രദ്ധ നേടാറുണ്ട്. ഇക്കൂട്ടത്തിൽ ആരാധകർ ഏറെ ശ്രദ്ധയോടെ നോക്കികാണുന്ന ഒന്നാണ് സുഹാനയുടെ ഫാഷൻ സെൻസ്‌. ഇപ്പോഴിതാ പുതുവർഷാഘോഷങ്ങൾക്കായി സുഹാന ധരിച്ച വസ്ത്രമാണ് പുതിയ ചർച്ചാവിഷയം. 

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുതുവർഷമാഘോഷിക്കുന്നതിന് ഒരുപാട് ചിത്രങ്ങൾ സുഹാന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. കറുപ്പിൽ ഡ്രാ​ഗൺ പാച്ച് വർക്ക് ചെയ്ത സിംഗിള്‍ ഷോൾഡർ ഡ്രസ്സ് ആയിരുന്നു സുഹാനയുടെ വേഷം. തോളിൽ നിന്ന് അരക്കെട്ട് വരെ നീളുന്ന ഡ്രാഗൺ പാച്ച് വർക്ക് തന്നെയായിരുന്നു ഫ്രോക്കിലെ പ്രധാനാകർഷണം. സുഹാനയുടെ ഈ ലുക്ക് ഏറെ അഭിനന്ദനങ്ങൾ നേടുകയും ചെയ്തു. 

എന്നാൽ കാഴ്ചയിൽ തോന്നുന്ന അത്ര സിംപ്ലിസിറ്റി താരപുത്രിയുടെ ​ഫ്രോക്കിന്റെ വിലയ്ക്കില്ല എന്നതാണ് സത്യം. ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് ഈ വസ്ത്രത്തിന്റെ  വില. ഫ്രഞ്ച് ആഡംബര ബ്രാൻഡായ ബാൽമെയ്ന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഡ്രസ്സ്. വില 5658 ഡോളർ! എന്നാണ് റിപ്പോർട്ട്. 

ഡ്രസ്സിന്റെ വില പുറത്തുവന്നതിന് പിന്നാലെ ഇത്ര വിലയോ എന്ന് ആശ്ചര്യപ്പെടുന്നവരാണ് ഏറെയും. അതേസമയം ഷാരുഖ് ഖാന്റെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നും വലിയ കാര്യമല്ല എന്നും ചിലർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു