ചലച്ചിത്രം

ഷക്കീലയുടെ 'ലേഡീസ് നോട്ട് അലൗഡ്' നാളെ റിലീസ് ചെയ്യും; സ്ത്രീകൾ ഈ ചിത്രം കാണരുതെന്ന് അപേക്ഷ

സമകാലിക മലയാളം ഡെസ്ക്

ക്കീല നിർമിക്കുന്ന 'ലേഡീസ് നോട്ട് അലൗഡ്' എന്ന ചിത്രം നാളെ റിലീസിനെത്തും. കോവിഡ് സാഹചര്യത്തേതുടർന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസിനെത്തുന്നത്. മുതിർന്നവർക്കുള്ള കോമഡി ചിത്രമാണ് ലേഡീസ് നോട്ട് അലൗഡെന്നും ടിക്കറ്റ് നിരക്ക് 50 രൂപയാണെന്നും ഷക്കീല അറിയിച്ചു. സ്ത്രീകൾ ദയവായി ഈ സിനിമ കാണരുതെന്ന അപേക്ഷയും ഷക്കീല നടത്തിയിട്ടുണ്ട്.

തന്റെ എല്ലാ സ്വത്തുക്കളും 'ലേഡീസ് നോട്ട് അലൗഡ്' എന്ന ചിത്രത്തിന് വേണ്ടി മുടക്കിയെന്നും ഒരുപാട് ബുദ്ധിമുട്ടുകളും സഹിച്ചാണ് ഇപ്പോൾ സിനിമ ഓൺലൈനിൽ എത്തിക്കുന്നതെന്നും ഷക്കീല പറഞ്ഞു. ലേഡീസ് നോട്ട് അലൗഡി'ന്റെ ചിത്രീകരണം കഴിഞ്ഞിട്ട് രണ്ടു വർഷമായി. സെൻസറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. സെൻസർഷിപ്പിനായി ഹൈദരാബാദ്, ചെന്നൈ, ബോംബെ, ദില്ലി എന്നിവിടങ്ങളിലേക്ക് പോകേണ്ടിവന്നു. എന്നാൽ സിനിമയ്ക്ക് സെൻസർഷിപ്പ് ലഭിച്ചില്ല. കോവിഡ് കൂടി വന്നതോടെ പ്രശ്നങ്ങൾ ഇരട്ടിയായി. എന്റെ സമ്പാദ്യത്തിന് പുറമേ പലിശ്ക്കും പണമെടുത്ത് സിനിമയ്ക്കായി മുടക്കി, വികാരനിർഭരയായി ഷക്കീല പറഞ്ഞു.

സെൻസർഷിപ്പ് ഇല്ലായാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതെന്നും സിനിമ കണ്ടതിനുശേഷം അനു​ഗ്രഹിക്കണമെന്നും ഷക്കീല പറഞ്ഞു. എല്ലാവരും സിനിമ കാണണമെന്ന് അപേക്ഷിച്ച ഷക്കീല അല്ലാത്തപക്ഷം തനിക്ക് അടുത്ത സിനിമ നിർമിക്കാൻ സാധിക്കില്ലെന്നും വിഡിയോയിൽ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു