ചലച്ചിത്രം

ലുഡോയിൽ തോറ്റതിന്റെ സങ്കടത്തിൽ ദീപ്തി; ചേർത്തുപിടിച്ച് സമാധാനിപ്പിച്ച് വിധു; വൈറലായി ചിത്രം

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ​ഗായകൻ വിധു പ്രതാപും നർത്തകി ദീപ്തി പ്രസാദും. കുക്കിങ്ങും പാട്ടും ഡാൻസും അഭിനയവുമൊക്കെയാണ് സംഭവബഹുലമാണ് ഇരുവരുടേയും ലോക്ക്ഡൗൺ ദിനങ്ങൾ. കൂടാതെ രസകരമായ ക്രിയേറ്റീവ് വിഡിയോകളിലൂടെ അവർ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ്.

വിഷമിച്ച് നിൽക്കുന്ന ദീപ്തിയെ ചേർത്തുപിടിച്ചുകൊണ്ടുള്ള സെൽഫിയാണ് വിധു പങ്കുവെച്ചത്. ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷനാണ് രസകരം. ലൂഡോയിൽ തോൽക്കുന്നതൊന്നും വലിയ കാര്യമല്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കുകയായിരുന്നേ. ഇനി ഈ പേരും പറഞ്ഞു എന്നെ പട്ടിണിക്കിട്ടാലോ എന്നാണ് വിധു പ്രതാപ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

എന്തായാലും ഇരുവരുടേയും ചിത്രം ഹിറ്റാവുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. തോറ്റവര്‍ക്ക് മാത്രമേ തോറ്റവരുടെ വിഷമം മനസിലാകുവെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. പട്ടിണിക്ക് ഇടും എന്നറിഞ്ഞിട്ടും തോല്‍പിക്കണോ വിധു ചേട്ടാ അങ്ങ് വിട്ട് കൊടുത്താ പോരെ എന്നായിരുന്നു മറ്റൊരു ആരാധകൻ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം