ചലച്ചിത്രം

'നല്ല മാതൃകയാണ് ആഷിക്കും റിമയും, അനാവശ്യ ചിലവുകൾ ഒഴിവാക്കുക'; ഓർമ്മപ്പെടുത്തലുമായി ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

കൊറോണ കാലത്തെ വിവാഹങ്ങൾ ഓർമ്മപ്പെടുത്തുന്ന ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനികുമ്പോൾ അനാവശ്യ ചിലവുകൾ ഒഴിവാക്കണമെന്നാണ് നടന്റെ അഭിപ്രായം. സംവിധായകൻ ആഷിക് അബുവിനെയും നടി റിമയെയുമാണ് ഹരീഷ് ഇക്കാര്യത്തിൽ മാതൃകയായി ചൂണ്ടിക്കാട്ടുന്നത്.

'നവ സിനിമകളെ നെഞ്ചലേറ്റുന്നവർ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്ബിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെൺകുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനർചിന്തനം നടത്തേണ്ട സമയമാണിത്‌.’-ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂർണരൂപം

കൊറോണ കാലത്തെ വിവാഹങ്ങൾ നമ്മളെ പലതും ഓർമ്മ പെടുത്തുന്നുണ്ട് ...അതിൽ പ്രധാനമാണ്...രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനികുമ്പോൾ അനാവശ്യ ചിലവുകൾ ഒഴിവാക്കുക എന്നത്...അതിൽ നല്ല മാതൃകയാണ് ആഷിക്കും റിമയും..കൊറോണ കാലത്തിനും എത്രയോ മുമ്പേ ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്തവർ ...നവ സിനിമകളെ നെഞ്ചിലേറ്റുന്നവർ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല ...101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെൺകുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനർചിന്തനം നടത്തേണ്ട സമയമാണിത് ...വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്നവർക്കുള്ള മാനസിക വിദ്യാഭ്യാസത്തിനും നിയമ പരിവർത്തനം അത്യാവിശ്യമാണ്...പെൺ വീട്ടുകാർ അർജന്റീനയും ആൺ വീട്ടുക്കാർ ബ്രസീലുമായി മാറുന്ന കാണികൾ ആർത്തു വിളിക്കുന്ന ഒരു മൽസരമാണ് പല സ്ഥലങ്ങളിലും നടക്കുന്നത്...സ്വാതന്ത്ര്യത്തിന്റെ കാറേറൽക്കുന്ന രണ്ട് വ്യക്ത്യകളുടെ കുടിചേരലാണ് വിവാഹം...കൊറോണ എന്ന അധ്യാപകൻ നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം