ചലച്ചിത്രം

'ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമായിരുന്നു, എന്റെ സുരക്ഷയ്ക്കായി ചേട്ടൻ വെള്ളത്തിൽ മുങ്ങിനിന്നു'; വിഡിയോ പങ്കുവെച്ച് അനുശ്രീ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് പുഴയിലിറങ്ങി നിന്നുകൊണ്ടുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്. ആ ഫോട്ടോഷൂട്ടിലെ യഥാർത്ഥ ഹീറോ ആരാണെന്ന് ആരാധകർക്ക് കാണിച്ചുതരികയാണ് താരം. തന്റെ സുരക്ഷയ്ക്കായി പുഴയിൽ ഇറങ്ങി നിന്ന സഹോദരനായിരുന്നു തന്റെ ശക്തി എന്നാണ് താരം പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചേട്ടൻ തീർത്ത സുരക്ഷാ മതിലിനെക്കുറിച്ച് താരം പങ്കുവെച്ചത്.

‘എന്നത്തെയും പോലെ, അനൂപ് ഏട്ടാ, നിങ്ങളാണ് എന്റെ ശക്തി. രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്... ഞാൻ പോസ് ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു..എട്ടനാണ് എന്റെ ശക്തി. വെള്ളത്തിനടിയിലെ എന്റെ സുരക്ഷാ മതിൽ- അനുശ്രീ കുറിച്ചു.

നേരത്തെയും സഹോദരനുമായുള്ള ബന്ധത്തെക്കുറിച്ച് താരം വാചാലയായിട്ടുണ്ട്. തന്നെ പിന്തുണച്ച് സഹോദരൻ എപ്പോഴും കൂടെയുണ്ട് എന്നാണ് താരം പറഞ്ഞിട്ടുള്ളത്. സഹോദരനെ വിമർശിച്ചവർക്ക് രൂക്ഷഭാഷയിൽ മറുപടി നൽകാനും താരം മറക്കാറില്ല.

ഫോട്ടോഷൂട്ട് നടത്തുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ലോക്ക്ഡൗണിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. സെറ്റു സാരിയുടുത്ത് വെള്ളത്തിൽ നിന്നുകൊണ്ടായിരുന്നു ഫോട്ടോഷൂട്ട്. ‘പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം..’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിതിൻ നാരായണൻ ആണ് മനോരഹരമായ ചിത്രങ്ങൾ പകർത്തിയത്. തന്റെ ടീമിന് നന്ദി പറയാനും താരം മറന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്