ചലച്ചിത്രം

വാക്കുകള്‍ക്കപ്പുറം ഞെട്ടിച്ച വാര്‍ത്ത; സുശാന്തിന്റെ മരണത്തില്‍ നടുങ്ങി മലയാള താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പ്രതീക്ഷിതമായാണ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണവാര്‍ത്ത എത്തുന്നത്. 34 കാരനായ നടനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാന്‍ കഴിത്ത രീതിയിലാണ് പല താരങ്ങളും പ്രതികരിക്കുന്നത്. വാര്‍ത്ത വ്യാജമായിരിക്കണേ എന്നായിരുന്നു ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പ്രതികരണം.

നടന്റെ മരണത്തില്‍ മലയാള താരങ്ങളും അനുശോചനം രേഖപ്പെടുത്തി. വാക്കുകള്‍ക്കപ്പുറം നടുക്കിയ വാര്‍ത്ത എന്നാണ് നടന്‍ ഇന്ദ്രജിത് കുറിച്ചത്. സുശാന്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മഞ്ജു വാര്യറും ജയസൂര്യയും അടക്കമുള്ള താരങ്ങള്‍. നടന്മാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും സുരാജും അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വലിയ നഷ്ടം എന്നാണ് സുരാജ് കുറിച്ചത്.

കൈ പോ ചെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സുശാന്ത് പന്ത്രണ്ടോളം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ക്രിക്കറ്റ് താരം ധോനിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ എം.എസ്. ധോനി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി നടന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിച്ചോരെ എന്ന ചിത്രമാണ് നടന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്