ചലച്ചിത്രം

'ആ രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു...', സുശാന്തിനായി പ്രതികരിച്ച് നടി ഭൂമിക 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് യുവനടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി ഭൂമിക ചൗള. സുശാന്ത് സിംഗ് നായകനായെത്തിയ ശ്രദ്ധേയ ചിത്രം എം. എസ് ധോനി: ദി അൺടോൾഡ് സ്റ്റോറിയിൽ സുശാന്തിൻറെ സഹോദരിയായി വേഷമിട്ടത് ഭൂമികയായിരുന്നു. നടന്റെ മരണത്തിന് കാരണം ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതമാണെന്ന തരത്തിൽ ചർച്ചകൾ സജീവമാകുന്നതിനാലാണ് ഭൂമിക പ്രതികര‌ണവുമായി എത്തിയിരിക്കുന്നത‌്. 

പരസ്പരം പഴി ചാരാൻ നിൽക്കാതെ സുശാന്തിന്റെ ആത്മാവിനെ ബഹുമാനിക്കണമെന്നാണ് നടിയുടെ അഭിപ്രായം. സംഭവിച്ചതിനേക്കുറിച്ച് നിരവധി ഊഹങ്ങളാണ് പ്രചരിക്കുന്നതെന്നും ഇതിനുള്ള പരിഹാരം സിനിമാ മേഖല തന്നെ കണ്ടെത്തട്ടെയെന്നും ഭൂമിക അഭിപ്രായപ്പെട്ടു. 

ഭൂമിക ഇൻസ്റ്റ​ഗ്രാമിൽ എഴുതിയ കുറിപ്പ്

പ്രിയപ്പെട്ട സുശാന്ത്, നീ എവിടെയാണെങ്കിലും ദൈവത്തിൻറെ കൈകളിലാണ് നീയുള്ളത്. നീ പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. ആ രഹസ്യം നിൻറെ മനസിലും ഹൃദയത്തിലും മൂടിവച്ചിരിക്കുകയാണ്. സുശാന്തിൻറെ വിയോഗത്തിൽ വിഷമിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ചുറ്റുമുള്ളവരുടെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കണ്ടെത്തണമെന്നാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു സംഭവമുണ്ടായത് എന്നതിനെക്കുറിച്ച് നിരവധി ഊഹങ്ങളാണ് പ്രചരിക്കുന്നത്. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, സിനിമാ മേഖലയാണ് ഇതിന് ഉത്തരവാദി, പ്രണയമാണ് കാരണം.. അങ്ങനെ പല ഊഹാപോഹങ്ങൾ.  ദയവായി അവന്റെ ആത്മാവിനെ ബഹുമാനിക്കണം. പ്രാർഥിക്കണം. ആ സമയം ചുറ്റുമുള്ളവരെ സഹായിക്കാനും പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പിന്തുണ നൽകാനും ശ്രമിക്കൂ. നിങ്ങൾക്കും മറ്റുള്ളവർക്കുമായി പ്രാർഥിക്കൂ. വ്യായാമം ചെയ്യൂ, പോസിറ്റീവ് ആയിരിക്കൂ, മറ്റുള്ളവരെ പഴി ചാരാതിരിക്കൂ, പരസ്പരം ബഹുമാനിക്കൂ.. സിനിമാ മേഖല തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്തട്ടെ. പൊതുവിടത്തിൽ ഇത് ചർച്ചയാക്കാതിരിക്കൂ.. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്