ചലച്ചിത്രം

ടീഷര്‍ട്ടിനൊപ്പം ടവല്‍ ഉടുത്ത് ഹൃത്വിക്; രണ്‍വീര്‍ സിങ്ങിന് നന്ദി പറഞ്ഞ് താരം; അമ്പരന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നടനാണ് രണ്‍വീര്‍ സിങ്. വ്യത്യസ്തമായ പല വസ്ത്രങ്ങളുമണിഞ്ഞ് താരം ആരാധകരെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ വേഷം കൊണ്ട് ബോളിവുഡ് ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത് ഹൃത്വിക് റോഷനാണ്. ടീഷര്‍ട്ടും ടവലും ധരിച്ചുള്ള താരത്തിന്റെ ലുക്കു കണ്ടാണ് ആരാധകര്‍ ഒന്ന് അമ്പരന്നിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയിലാണ് താരം സ്‌പെഷ്യല്‍ അപ്പിയറന്‍സില്‍ എത്തിയത്. പച്ചപ്പുല്ലിലൂടെ ചെരിപ്പൊന്നുമില്ലാതെ നടക്കുകയാണ് താരം. ചുവന്ന ടീഷര്‍ട്ടും വെള്ള ടവലിനുമൊപ്പം ക്രോസ് ബാഗും കൂളിങ് ഗ്ലാസുമാണ് ഹൃത്വിക് ധരിച്ചിരിക്കുന്നത്. തന്റെ വേഷത്തിനു പിന്നിലെ കാരണവും താരം വ്യക്തമാക്കുന്നുണ്ട്. ഫഷന്‍ പ്രചോദനത്തിന് കടപ്പാട് രണ്‍വീര്‍ സിങ് എന്നാണ് ഹൃത്വിക് കുറിച്ചിരിക്കുന്നത്. 

എന്തായാലും രണ്‍വീറിനെ ട്രോളിക്കൊണ്ടുള്ള ഹൃത്വിക്കിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. രണ്‍വീറാണ് പ്രചോദനമെങ്കില്‍ ടവ്വല്‍ ഉടുത്തതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ കാണേണ്ടിവരുമോ എന്നും അവര്‍ ചോദിക്കുന്നുണ്ട്. അതിനിടെ താരത്തിന്റെ കാലില്‍ ബാന്‍ഡ് ഏയ്ഡ് കെട്ടിയിരിക്കുന്നതു കാണാം. നിരവധിപേരാണ് അതിനുള്ള കാരണവും ചോദിക്കുന്നത്. ഇപ്പോള്‍ ദുബായിലാണ് ഹൃത്വിക് റോഷന്‍. 

കാര്യമായ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് മുതിരാത്ത നടനാണ് ഹൃത്വിക്. തന്റെ സ്റ്റൈലിഷ് ലുക്കിന് ചേരുന്ന സ്റ്റൈലിഷ് വേഷങ്ങള്‍ ധരിച്ചാണ് താരം അവാര്‍ഡ് ചടങ്ങുകളിലും മറ്റ് പരിപാടികളിലുമെല്ലാം പങ്കെടുക്കുന്നത്. എന്നാല്‍ ഇതിന് നേര്‍ വിപരീതമാണ് രണ്‍വീര്‍. ഫാഷനില്‍ എന്തു പരീക്ഷണം നടത്താനും താരം തയാറാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'