ചലച്ചിത്രം

'ഒറ്റപ്പെടലിലൂടെയാണ് പലപ്പോഴും കരുത്താര്‍ജിക്കുന്നത്, പൊടിപിടിച്ചു കിടക്കുന്ന കഴിവുകളെ പുറത്തെടുക്കൂ'; മഞ്ജു വാര്യര്‍ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് പ്രചോദനവുമായി നടി മഞ്ജു വാര്യര്‍. ജീവിതത്തില്‍ നിരവധി പേര്‍ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടെന്നും പലപ്പോഴും കരുത്താര്‍ജിക്കുന്നതും ഇതിലൂടെ തന്നെയായിരിക്കും എന്നുമാണ് താരം പറയുന്നത്. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഈ സമയം പരിശീലനമില്ലാതെ പൊടിപിടിച്ചു കിടക്കുന്ന പല കഴിലുകളേയും പൊടിതട്ടിയെടുക്കാനായി ഉപയോഗിക്കാനാണ് താരം പറയുന്നത്. പുറമേ പോരാടിയുള്ള വിജയം മാത്രമല്ല  വിവേകത്തോടെയുള്ള പിന്‍മാറ്റവും നമുക്ക് വിജയം നല്‍കുമെന്നും മഞ്ജു പറയുന്നു.

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ; 

'ഐസൊലേഷന്‍, ക്വാറന്റീന്‍ തുടങ്ങിയ വാക്കുകളൊക്കെ കേട്ടു മടുത്തു എന്നതാണ് പൊതുമനോഭാവം. ജീവിതത്തില്‍ പലപ്പോഴും ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുള്ളവരാണ് ഏറെപ്പേരും. പലപ്പോഴും കരുത്താര്‍ജിക്കുന്നതും ഒറ്റപ്പെടലിലൂടെയാണ്. പ്രാര്‍ത്ഥന, ഉറ്റവരുടെ കരുതല്‍ എന്നിവ തുടങ്ങിയവയെല്ലാം തിരക്കിട്ട ജീവിതത്തിലെ ഈ ഒറ്റപ്പെടലില്‍ നമുക്ക് മുതല്‍ക്കൂട്ടാവാറുണ്ട്. പരിശീലനമില്ലാതെ പൊടിപിടിച്ചു കിടക്കുന്ന പല കഴിലുകളും, അത് പാട്ടോ നൃത്തമോ ചിത്രരചനയോ എന്തുമാകട്ടേ, അതെല്ലാം പൊടി തട്ടിയെടുക്കാനുള്ള അവസരം കൂടിയാണ് ഇത്. പുറമേ പോരാടിയുള്ള വിജയം മാത്രമല്ല നമുക്ക് സന്തോഷം നല്‍കുന്നത്. വിവേകത്തോടെയുള്ള പിന്‍മാറ്റം നമുക്ക് വിജയം നല്‍കും എന്നും തിരിച്ചറിയണം.'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം